വേനൽക്കാലമാണേ… സൂക്ഷിക്കണേ…
ഇനി വേനൽക്കാലമായതിനാൽ എല്ലാവരും കിണറും പറമ്പും ഒക്കെ വൃത്തിയാക്കാൻ പോകുന്ന സമയമാണ്. പറമ്പൊക്കെ ഉണങ്ങിക്കിടക്കുന്നതിനാൽ അശ്രദ്ധയോടെ വലിച്ചെറിയുന്ന ഒരു സിഗരറ്റ് കുറ്റിയോ, മറ്റെന്തെങ്കിലും ഒരു തീപ്പൊരിയോ കാരണം വലിയ ഒരു തീപിടുത്തമാകാനും മനുഷ്യന്റേയും മൃഗങ്ങളുടേയും ജീവനും സ്വത്തിനുമൊക്കെ നാശനഷ്ടം ഉണ്ടാകാൻ ഉള്ള സാധ്യതയുണ്ട്. കിണർ അപകടങ്ങൾ കിണറുകൾ നിർബന്ധമായും ആൾമറകെട്ടി സൂക്ഷിക്കുക. ആൾമറയിൽ ഇരിക്കുകയോ, കിടക്കുകയോ ചെയ്യരുത്. വൃത്തിയാക്കാൻ ഇറങ്ങുന്നതിനു മുൻപ് കിണറ്റിനുള്ളിൽ ശുദ്ധവായു ഉണ്ടോ എന്ന് പരിശോധിക്കുക.ഇതിന് മെഴുകുതിരി കത്തിച്ച് തൊട്ടിയ്ക്കുള്ളിൽ വച്ച് സാവധാനം കിണറിനുള്ളിലേക്ക് ഇറക്കുകശുദ്ധവായു (ഓക്‌സിജൻ) ഇല്ലെങ്കിൽ മെഴുകുതിരി കെട്ടുപോകുംലഹരി വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് കിണർ വൃത്തിയാക്കാൻ ഇറങ്ങരുത്.വായു സഞ്ചാരമില്ലാത്ത കിണറുകളിൽ ഇറങ്ങുമ്പോൾ ശുദ്ധവായു ലഭ്യമാക്കാൻ മരച്ചില്ലകൾ കയറിൽ കെട്ടി താഴ്ത്തുകയും, ഉയർത്തുകയും ചെയ്യുക. കൂടാതെ ബ്ലോവർ, ഫാൻ എന്നിവയും ഉപയോഗിക്കാംകിണറിനുള്ളിൽ ആൾ അകപ്പെട്ടാൽ ജനങ്ങൾ കിണറിനുചുറ്റും കൂടി നിൽക്കരുത്.കാലപ്പഴക്കം ഉള്ള കിണറുകൾ ഇടിഞ്ഞു വീഴാൻ സാധ്യത കൂടുതലാണ്.കുട്ടികൾ, വളർത്തുമൃഗങ്ങൾ എന്നിവ അപകടത്തിൽ പെടാതിരിക്കാൻ ഗ്രിൽ ഉപയോഗിച്ച് കിണർ അടച്ചിടുക. ഈ പറഞ്ഞ കാര്യങ്ങൾ എല്ലാവരും ശ്രദ്ധിക്കണമെന്ന് ശാസ്താംകോട്ട ഫയർ & റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ അ റിയിച്ചു.Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.