പോക്സോ കേസിൽ സ്കൂൾ ബസ്സ് ജീവനക്കാർ അറസ്റ്റിൽ.

കൊല്ലം :പോക്സോ കേസിൽ കൊല്ലം രാമൻകുളങ്ങരയിൽ പ്രവർത്തിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികളെ കൊണ്ടുവരുന്ന സ്വകാര്യ വാഹനത്തിലെ ഡ്രൈവറും ക്ലീനറിനേയുമാണ് ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത് പ്രതികളെ കോടതിയിൽ എത്തിച്ച് റിമാൻ്റ് ചെയ്തു.തൃക്കോവിൽവട്ടത്തു നിന്ന് കേന്ദ്രീയ വിദ്യാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവരുന്ന മുഖത്തല കണ്ണൻ എന്ന ബസ്സിലെ തൃക്കോവിൽവട്ടം പാങ്ങോണം ചരുവിള പുത്തൻവീട്ടിൽ സാബു (53)  ക്ലീനറർ മുഖത്തല സുബിൻ ഭവനത്തിൽ ഡ്രൈവർ സുഭാഷ് (51) പിടിയിലായത്. എട്ടു വിദ്യാർത്ഥിനികൾ സ്കുളിലെ അധ്യാ പകരോട് പരാതി പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ സ്കൂൾ അധികാരികൾ ശക്തികുളങ്ങര പോലീസിന് പരാതി രേഖ മൂലം കൈമാറിയതിൻ്റെ അടിസ്ഥാനത്തിൽ പ്രതികൾക്ക് എതിരെ 8 പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു.ലൈംഗിക ചുവയുള്ള സംസാരങ്ങളും ദുരുദ്ദേശപരമായ സ്പർശനങ്ങളുമാണ് ഇവർക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്.ശക്തികുളങ്ങര പോലീസ് സ്റ്റേഷൻ എസ് ഐ മാരായ സുരേഷ് കുമാർ, ഗോപാലകൃഷ്ണൻ, എസ് സി പി ഒ മനുലാൽ എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading