“വടക്കൻ മൈനാഗപ്പള്ളി സ്വദേശിയായ സൈനികൻ വാഹനാപകടത്തിൽ മരിച്ചു”

ശാസ്‌താം കോട്ട:വടക്കൻ മൈനാഗപ്പള്ളി സ്വദേശിയായ സൈനികൻ റായ്‌പൂരിൽ വാഹനാപ കടത്തിൽ മരിച്ചു. വടക്കൻ മൈനാഗപ്പള്ളി കുഴിവേലിൽ (സരസ്) കൃ ഷ്ണപിള്ളയുടെ മകൻ സിഐഎസ്എഫ് ജവാനായ സിജിൽ കൃഷ്ണൻ (30) ആണ് മരിച്ചത്. സിജിൽ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മരത്തിൽ ഇടി ച്ച് അപകടത്തിൽപ്പെടുകയായിരുന്നു എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. മൃതദേഹം ബുധനാ ഴ്ച നാട്ടിലെത്തിച്ച് വീട്ടുവളപ്പിൽ സംസ്കരിക്കും. പരേതയായ സരളയാണ് മാതാവ്. ഭാര്യ: ഭാഗ്യല ക്ഷ്മി. മകൻ: യദുകൃഷ്ണൻ.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.