
മുയ്യത്തെ കർഷകർക്ക് ആദ്യ ഘട്ട തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു.
തളിപ്പറമ്പ:ജൈവ കൃഷിയിലൂടെ വിഷരഹിത പച്ചക്കറി ഉൽപ്പാദിപ്പിച്ച് സ്വയം വിപണനം നടത്തി കാർഷിക കേരളത്തിന് തന്നെ മാതൃകയായ കുറുമാത്തൂർ മുയ്യത്തെ കർഷകർക്ക് ആദ്യ ഘട്ട തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു.കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
വി എം സീന വിതരണോദ്ഘാടനം നിർവ്വഹിച്ചു.കൃഷിയിലും വിപണനത്തിലുംസ്വന്തമായ ഇടം കണ്ടെത്തി കൃഷി ലാഭകരമാക്കി കാർഷികകേരളത്തിന് തന്നെ മാതൃകയായവരാണ് കുറുമാത്തൂർ പഞ്ചായത്തിലെമുയ്യം ക്ലസ്റ്റർ കർഷകർ.മുയ്യം പാടശേഖരത്തിൽ തികച്ചുംജൈവരീതിയിൽ നടത്തുന്ന കൃഷിയിൽ മികച്ച വിളവു നേടുകയുംപച്ചക്കറികൾ മുയ്യത്ത് റോഡരികിൽ ഇടനിലക്കാരെ ഒഴിവാക്കിസ്വന്തമായി മിതമായ നിരക്കിൽ വിപണനം നടത്തി ലാഭം കണ്ടെത്തുകയും ചെയ്തു വരികയാണ് മുയ്യത്തെ 25 ഓളം കർഷകർ.
ദൂര സ്ഥലങ്ങളിൽ നിന്നു പോലും ആളുകൾ വിഷരഹിത പച്ചക്കറി തേടി മുയ്യത്ത് എത്താൻ തുടങ്ങുകയും മുയ്യം ഒരു പച്ചക്കറി ഹബ്ബായി മാറുകയും ചെയ്തു.ഇതോടെ പുറമേനിന്നുള്ളവർ കേരളത്തിന് പുറത്ത് നിന്നും വരുന്ന പച്ചക്കറികൾ കൊണ്ടുവന്ന് മുയ്യത്തെ റോഡരികിൽ കച്ചവടം തുടങ്ങി.
ഇതുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങൾക്ക് മുയ്യത്തെ കർഷകർ മറുപടി പറയേണ്ട അവസ്ഥ വന്നതോടെയാണ് കർഷകർക്ക് തിരിച്ചറിയൽ കാർഡ് നൽകി വ്യാജന്മാരെ ഒഴിവാക്കാൻ തീരുമാനിച്ചത്.ആദ്യഘട്ടം എന്ന നിലയിൽ 15 പേർക്ക് തിരിച്ചറിയൽ കാർഡ് നൽകി.അടുത്ത ഘട്ടത്തിൽ 10 പേർക്ക് കൂടി വിതരണം ചെയ്യും.
25 പേരാണ് ഉള്ളത്.8 വർഷമായി ഇവർ മുയ്യത്ത് വിൽപ്പന നടത്താൻ തുടങ്ങിയിട്ട്.
ചടങ്ങിൽ വാർഡ് മെമ്പർ ടി പി പ്രസന്ന അധ്യക്ഷത വഹിച്ചു.കൃഷി അസിസ്റ്റൻറ് ഡയറക്ടർ
ബി സുഷ,കൃഷി ഓഫീസർ ജിജിന,കൃഷി അസിസ്റ്റൻ്റ് ബിന്ദു മാവില,എം പി പുരുഷോത്തമൻ, കെ പി മുഹമ്മദ് കുഞ്ഞി, ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.