ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ്ന്മാരുടെ വ്യാപക പ്രതിഷേധം .

പാലക്കാട്:ആരോഗ്യ വകുപ്പ് ഡയറക്ടറ്റേറ്റിന് മുൻപിൽ ആശ പ്രവർത്തകർ  നടത്തിയ അനിശ്ചിതകാല രാപകൽ സമരം ഉദ്ഘാടനം ചെയ്ത CITU സംസ്ഥാന സെക്രട്ടറി  എളമരം കരിം, JPHN ന്മാർ ആശപ്രവർത്തകരുടെ വേതനനാനുകൂല്യങ്ങൾ അനാവശ്യമായി വെട്ടി കുറയ്ക്കുകയാണെന്നും, ഇത് തുടർന്നാൽ ഈ വിഭാഗത്തെ സബ് സെന്ററിൽ കയറ്റില്ല എന്ന് ഭീഷണി സ്വരത്തിൽ ആക്ഷേപിച്ച് പൊതു വേദിയിൽ പ്രസംഗം നടത്തുകയുണ്ടായി. തുടർന്ന് പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ സമൂഹമാധ്യമങ്ങളിൽ കൂടി പ്രചരിപ്പിച്ച് JPHN വിഭാഗത്തെ പൊതുസമൂഹത്തിന്റെ മുന്നിൽ മോശമായി ചിത്രീകരിക്കപ്പെട്ടു എന്ന സാഹചര്യത്തിൽ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ്ന്മാർ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുന്നു.പാലക്കാട് ജില്ലാ കേന്ദ്രത്തിൽ നടന്ന പ്രതിഷേധ സമരം ജോയിൻ്റ് കൗൺസിൽ സംസ്ഥാന വനിതാ കമ്മിറ്റി സെക്രട്ടറി എൻഎൻ പ്രജിത ഉദ്ഘാനം ചെയ്തു യോഗത്തിൽ ജീ ശശിത അധ്യക്ഷത വഹിച്ചു. ജോയിൻ്റ് കൗൺസിൽ നേതാക്കളായ പി.ഡി അനിൽകുമാർ, എ അംജത്ഖാൻ, പബ്ലിക്ക് ഹെൽത്ത് സംഘടന നേതാക്കളായ രജനി, രാജലക്ഷി, ശ്രീകല, റുക്കിയ, രാധിക എന്നിവർ സംസാരിച്ചു.കോട്ടയത്ത് എൻഎച്ച്എം ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ സമരംജോയിൻറ് കൗൺസിൽ ജില്ലാ സെക്രട്ടറി ജയപ്രകാശ് വി.എൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സസ് ഭാരവാഹികളായ അഞ്ചു രാഘവൻ, രൻജു ജോൺ, ബീന വി.റ്റി, ജ്യോതി ലക്ഷ്മി എന്നിവർ സംസാരിച്ചു.കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഡി പി എം ഓഫീസിന് മുൻപിൽ പ്രതിക്ഷേധ ധർണ ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം  മനീഷ് മോഹൻ ഉദ്ഘാടനം ചെയ്തു. ജെ പി എച്ച് സംഘടനയുടെ ജില്ലാ പ്രസിഡന്റ് വിനോദിനി നേയ്, സെക്രട്ടറി റോജ ഇ,ചിത്ര കെ പി, ഷില ഇ ബി, വയത്രി ചി എന്നിവർ സംസാരിച്ചു.തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് ജില്ലാ കേന്ദ്രങ്ങളിലും സമരം നടത്തുമെന്ന് ഭാരവാഹികളായ മേരി ജോസഫും ജയശ്രീ പി.കെയുംഅറിയിച്ചു.

ആരോഗ്യ വകുപ്പിലെ മാതൃ ശിശു സംരക്ഷണവു മായി ബന്ധപ്പെട്ട ഫീൽഡ് തല പ്രവർത്തന ങ്ങളിൽ JPHN നെ സഹായിക്കുന്നതിനായിട്ടാണ് 2008ൽ NHM ആശ മാരെ നിയമിച്ചത്.സന്നദ്ധ സേവകർ എന്നരീതിയിൽ നിയമിച്ച ഇവർക്ക് പിന്നീട് നിബന്ധനകൾക്ക് വിധേയമായി ഓണറേറിയം, ഇൻസെന്റീവ്കൾ നൽകുന്നതിന് NHM വർഷം തോറും ASHA സർക്കുലർ പുറപ്പെടുവിച്ചുവരുന്നു.

ASHA ഹാജരാക്കുന്ന രേഖകൾ പരിശോധിച്ച് വേണം അർഹമായ വേതനം Ecman സോഫ്റ്റ്‌വെയറിൽ എൻട്രി നടത്തേണ്ടത്. സർകുലറിൽ പ്രതിപാദിച്ചിട്ടുള്ള രേഖകൾ ഇല്ലാത്തവയ്ക്ക് ആനുകൂല്യം നൽകാൻ പടില്ല. സർകു ലറിൽപറഞ്ഞിരിക്കുന്ന പ്രകാരമുള്ള പ്രവർത്തനങ്ങളും അനുബന്ധ രേഖകളും പലപ്പോഴും ഉണ്ടാവാറില്ല. അത്തരം സാഹചര്യങ്ങളിൽ ഇൻസെന്റീവ് /ഓണറേറിയം അനുവദികാത്തതാണ് JPHN ആനുകൂല്യം വെട്ടികുറച്ചു എന്ന് ആരോപിച്ചിരിക്കുന്നത്.
ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധങ്ങളായ സർവ്വേകൾ,ക്യാമ്പയിനുകൾ വോളന്റീർസിന്റെ കൂടി സഹായത്തോടെ നടത്തേണ്ട ഇതര വിഭാഗങ്ങളുടെ പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ,ഉദ്ഘാടന ചടങ്ങുകൾ ഇവയ്‌ക്കെല്ലാം ആശ പ്രവർത്തകരെ നിയോഗിക്കുന്നതിനാൽ സർക്കുലറിൽനിർദ്ദേശിച്ച പ്രകാരമുള്ള അവരുടെ അടിസ്ഥാന ജോലികൾ ചെയ്യുവാൻ സാധിക്കാതിരിക്കുകയും ഇൻസെന്റീവ് /ഓണറേറിയാം നൽകാൻ സാധിക്കാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്യന്നു.
ഈ വസ്തുതകളൊന്നും കാണാതെ ആശ പ്രവർത്തകരുടെ ആനുകൂല്യങ്ങൾ JPHN വെട്ടികുറച്ചു എന്ന് ആരോപിച്ചു പൊതുവേദിയിലും സമൂഹ മാധ്യമങ്ങളിലും കൂടി അടച്ചാക്ഷേപിക്കുകയാണ് ചെയ്തിരിക്കുന്നത്.
ആശ പ്രവർത്തകരുടെ വേത നാനുകൂല്യങ്ങൾ നൽകുന്നതു മായി ബന്ധപ്പെട്ട് നാളുകളായി പലവിധ വിഷയങ്ങൾ നിലനിൽക്കുന്നു. നിബന്ധന കൾക്ക് വിധേയമായിട്ടാണ് ഇൻസെന്റീവ് /ഓണറേറിയം നൽകേണ്ടത്. ബന്ധപ്പെട്ട സർകുലറിൽ സൂചിപ്പിച്ച പ്രകാരമുള്ള പ്രവർത്തനങ്ങളും അനുബന്ധ രേഖകളും പലപ്പോഴും ഉണ്ടാവാറില്ല. തെറ്റുകൾ ബോധ്യപ്പെടുത്തികൊടുത്താലും വീണ്ടും ആവർത്തിക്കുന്നു.

കൂടാതെ ഇത്തരം വിഷയങ്ങൾ ഉണ്ടാകുമ്പോൾ ജനപ്രതിനിധികൾ, PRO, ആശ കോർഡിനേറ്റർ, മെഡിക്കൽ ഓഫീസർ എന്നിവരെ സ്വാധീനിക്കുകയും സമ്മർദ്ദത്തിനു വിധേയമായി നടത്താത്ത പ്രവർത്തനങ്ങൾക്ക് ഇൻസെന്റീവ് /ഓണറേറിയം നൽകേണ്ടിവരുന്നു.അർഹതയില്ലാത്ത ഇൻസെന്റീവ് /ഓണറേറിയം അനുവദിച്ചാൽ JPHN ന് ഭാവിയിൽ ബാധ്യത വരും.

ആശ പ്രവർത്തകരുടെ രാപകൽ സമര ഉദ്ഘാടന ചടങ്ങിൽ JPHN വിഭാഗത്തെ ആക്ഷേപിച്ചു നടത്തിയ പ്രസംഗത്തിൽ പ്രതിഷേധം രേഖപ്പെടുത്തി കൊണ്ടും വേതനനുകൂല്യങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ടുള്ള നിരവധി വിഷയങ്ങളിൽ പരിഹാരം ഉണ്ടാകുന്നതിനായി ആശ പ്രവർത്തകരുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 10/2/2025 മുതൽ നിസ്സഹകരണ സമരം നടത്തുന്നതിനും, ആഷസോഫറ്റ് വെയർ അപ്ഡേറ്റ് ചെയ്യുന്ന ജോലിയിൽ നിന്ന് JPHN മാരെ ഒഴിവാക്കണമെന്നും കേരള ഗവ. ജൂനിയർ പബ്ലിക് ഹെൽത്ത്‌ നേഴ്സസ് ആൻഡ് സൂപ്പർവൈസെർസ് യൂണിയൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

 

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response