“മാനവ സൗഹാർദ്ദം നിലനിർത്താൻ കൂട്ടായ പരിശ്രമം അനിവാര്യം”

ദാറുൽ മആരിഫ് ‘ശിലാസ്ഥാപനവും പ്രാർത്ഥനാ സംഗമവും നടത്തി.

തിരുവനന്തപുരം : മാനവ സൗഹാർദ്ദം നില നിർത്താൻ കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് അംഗം അബ്ദുൽ ഷുക്കൂർ മൗലവി അൽഖാസിമി അഭിപ്രായപ്പെട്ടു. ദാറുൽ മആരിഫ് സ്കൂൾ ഓഫ് ഖുർആൻ സയൻസിന് വേണ്ടി തേക്കടയിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതര മൂല്യങ്ങൾ സംരക്ഷിക്കാനായി സൗഹൃദ ബോധം വളർത്തിയെടുക്കണം. ബഹുമുഖ ലക്ഷ്യങ്ങളോടെ നിർമ്മിക്കുന്ന ‘ദാറുൽ മആരിഫ്’ വിദ്യാഭ്യാസ സാംസ്കാരിക മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരുമെന്ന് അദ്ദേഹം പറഞ്ഞു.
ദാറുൽ മആരിഫ് ക്യാമ്പസിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന് അബ്ദുൽ ഷുക്കൂർ മൗലവി അൽഖാസിമി, വിഴിഞ്ഞം സഹീദ് മുസ്ലിയാർ എന്നിവർ ചേർന്ന് തറക്കല്ലിട്ടു.
ദാറുൽ മആരിഫ് ട്രസ്റ്റ് ചെയർമാൻ അബ്ദുൽ റഷീദ് ഹാജി ശ്രീകാര്യം അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ഹാഫിള് അഷ്റഫ്അലി മൗലവി അൽകൗസരി കാഞ്ഞാർ മുഖ്യപ്രഭാഷണം നടത്തി.
പ്രാർത്ഥനാ സംഗമത്തിന് “ജാമിഅ ദാറുൽ അർഖം” ചെയർമാൻ ബഷീർ മൗലവി നിലമേൽ നേതൃത്വം നൽകി.
കെ എസ് സിദ്ദീഖ് മൗലവി, അൽഖാസിമി കാഞ്ഞാർ, അബ്ദുൽ ഖരീം മൗലവി കുടയത്തൂർ, സാദിഖ് മൗലവി അൽഅർഖമി, ഡോ.ഷാനവാസ്‌ കാര്യവട്ടം, നിസാറുദ്ദീൻ സേട്ട് പനവൂർ, മുഹമ്മദ് ഇല്യാസ് മൗലവി ഇടത്തല, മുഹമ്മദ് മൗലവി അൽകാശിഫി, ജവാദ് മൗലവി, മുഹമ്മദ് യൂസഫ് മൗലവി,താഹിർ മൗലവി,അബ്ദുൽ സലീം, ഫസലുദ്ദീൻ മൗലവി, ഷംസുദ്ദീൻ മൗലവി അൽ ഖാസിമി, കന്യാകുളങ്ങര ഇമാം മുസമ്മിൽ മൗലവി, മശ്ഹൂദ് മൗലവി അൽകൗസരി, ഷംനാദ്മൗലവി അൽഅൻസാരി, ഹാഷിർ മൗലവി,അബ്ദുൽ ഗഫൂർ മൗലവി, നിസാർ മൗലവി അൽഅർഖമി, ഷെഫീക്ക് മൗലവി, അൻസാരി മൗലവി,സിദ്ദീഖ് സാഹിബ് പോത്തൻകോട് എന്നിവർ പ്രസംഗിച്ചു.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading