കഴിഞ്ഞ എട്ടര വർഷമായി ജീവനക്കാരുടേയും അധ്യാപകരുടേയും കോടിക്കണക്കിന് രൂപയുടെ ആനുകൂല്യങ്ങൾ കവർന്നെടുത്ത പിണറായി സർക്കാരിനെതിരെ സെറ്റോ ആഹ്വാനം ചെയ്തിരിക്കുന്ന ജനുവരി 22ലെ പണിമുടക്കിൽ കേരളത്തിലെ എല്ലാ സർവീസ്
സംഘടനകളും പങ്കെടുക്കണമെന്ന് NGO അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി AM ജാഫർ ഖാൻ ആവശ്യപ്പെട്ടു.
സംസ്ഥാന ജീവനക്കാരുടെ മേഖല യിൽ മുമ്പൊരിക്കലും ഇത്രയും ആനുകൂല്യങ്ങൾ തടഞ്ഞുവെച്ച സാഹചര്യം ഉണ്ടായിട്ടില്ല.ആനുകൂല്യങ്ങൾ നേടിയെടുക്കുവാൻ യോജിച്ച പണിമുടക്കം അനിവാര്യമാണ്. കൊല്ലം ജില്ലയിലെ സെറ്റോ സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സെറ്റോ ജില്ലാ ചെയർമാൻ അർത്തിയിൽ സമീർ അധ്യക്ഷനായി.കെ.ജി.എൻ.യു സംസ്ഥാന ജനറൽ സെക്രട്ടറി അനസ് ,കെ പി.എസ് .ടി .എ സംസ്ഥാന സെക്രട്ടറി .പി .എസ് .മനോജ് ,എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് .എ.പി സുനിൽ ,ബി.പ്രദീപ് കുമാർ ,എ.ഷാജി ,കിരൺ , സി.അനിൽ ബാബു ,പരവൂർ സജീബ് ,ഡോ.ബി.എസ് .ശാന്തകുമാർ,ഡോ. ഷിജു മാത്യു ,ജെഫിൻ .കെ .തങ്കച്ചൻ ,എ.എസ് അജിലാൽ ,മധു പുതുമന, എസ് .ശ്രീഹരി ,ജെ .
സരോജാക്ഷൻ ,എസ് .ഉല്ലാസ്, എച്ച്.നിസാം ,ബി.അനിൽകുമാർ ,ഫിറോസ് വാളത്തുങ്കൽ ,
ജോൺസൺ കുറുവേലിൽ ,ബാബു .റോണി മുഞ്ഞനാട്ട് ,രാജു .പി .മണ്ണാർകുന്നിൽ , എം .സതീഷ് കുമാർ ,ബിനു കോട്ടാത്തല ,ശുഭ ,ബി.ലുബിന, സൈജു അലി ,ആർ.ധനോജ് കുമാർ എം .മനോജ് ,എൽ .ജയകുമാർ .എം ‘.ആർ.ദിലീപ് ,ഷാനവാസ് ,പൗളിൻ ജോർജ്ജ് ,റ്റി.ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.