കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടുന്നു. കെ.പി. രാജേന്ദ്രൻ.

തൃശൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപി തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നടപടി സ്വീകരിക്കുന്നതിനു പകരം താൻ നിർവ്വഹിക്കേണ്ടതായ ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടുകയാണെന്നും മറ്റുള്ളവരുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയാണെനും എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ കുറ്റപ്പെടുത്തി.
ട്രേഡ് യൂണിയനുകൾ സമർപ്പിച്ച ആവശ്യങ്ങളെ ക്കുറിച്ച് ചർച്ച നടത്തണമെന്നും സമരം നടത്തുന്ന തൊഴിലാളികളുമായി ചർച്ച ചെയ്യാൻ ബന്ധപ്പെട്ട മന്ത്രിമാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എ. ഐ.ടി.യു.സി നൽകിയ നിവേദനത്തെ സംബന്ധിച്ച് ചർച്ച ചെയ്യാൻ തയ്യാറാകാത്ത സംസ്ഥാന മന്ത്രിയുടെ നിലപാടിൽ അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തി.
തെക്കെ ഗോപുര നടയിൽ നിന്നും ആരംഭിച്ച ആശ , അങ്കണവാടി ജീവനക്കാരുടെപ്രകടനം ബി.എസ്.എൻ.എൽ ഓഫീസിൽ എത്തിയ ശേഷം ആരംഭിച്ച ധർണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കെ പി രാജേന്ദ്രൻ.

അങ്കണവാടി വർക്കേഴ്സ് ആൻ്റ് ഹെൽപ്പേഴ്സ് യൂണിയൻ നേതാവ് അജിത വിജയൻ അദ്ധ്യക്ഷത വഹിച്ചു. എ ഐ.ടി യു സി ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ, ലളിത ചന്ദ്രശേഖരൻ,സാറാമ്മ റോബ്സൺ, ഷീജ ബഷീർ, ജെയിംസ് റാഫേൽ, പി.ഡി. റെജി, വി.ആർ. മനോജ്, കെ.കെ. ശിവൻ , ഐ സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ആശ വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി സതി പമ്പാ വാസൻ സ്വാഗതവും എ.ഐ. ടി. യു.സി മണ്ഡലം സെക്രട്ടറി കെ.എൻ. രഘു നന്ദിയും പറഞ്ഞു.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading