ശാസ്താംകോട്ട : ഭരണിക്കാവ് ഊക്കൻ മുക്കിൽ വെച്ച് ഉണ്ടായ വാഹന അപകടത്തിൽ സഹകരണ ബാങ്ക് ജീവനക്കാരി തൊടിയൂർ സ്വദേശി അഞ്ജനയാണ് മരിച്ചത്.. ഇന്ന് രാവിലെ 9:45-നാണ് അപകടം നടന്നത്.
ബാങ്കിലേക്ക് പോവുകയായിരുന്ന അഞ്ജനയെ സ്കൂൾ ബസ് ഇടിച്ച ശേഷം കയറി ഇറങ്ങുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ അഞ്ജനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തൊടിയൂർ സ്വദേശിയായ അഞ്ജനയുടെ വിവാഹം ഒക്ടോബർ 19-ന് നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു. തൊടിയൂർ ശാരദാലയം വീട്ടിൽ മോഹനന്റെയും അജിതയുടെയും മകളാണ് അഞ്ജന. മൃതദേഹം പുനലൂർ എം.ടി.എം. ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discover more from News12 India
Subscribe to get the latest posts sent to your email.