പാർട്ടിയുടെ ശക്തി തെളിയിച്ച സമ്മേളനം.പിണറായി വിജയന് വീണ്ടും കരുത്തായി സമ്മേളനം.

ആശ്രാമം മൈതാനത്ത് സിപിഐ എം സംസ്ഥാന സമ്മേളന സമാപനത്തിന് തടിച്ചു കൂടിയ ജനാവലി പാർടിയുടെ കരുത്ത് കാണിക്കുന്നതെന്ന് പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ. സിപിഐ എം ശരിയായി പ്രവർത്തിച്ചതിന്റെ ഭാഗമായാണ് പാർടിയെ കൂടുതൽ കരുത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. 24-ാമത് പാർടി കോൺഗ്രസിനോടു മുന്നോടിയായി നടന്ന സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്മേളനം പ്രധാനമായും ചർച്ച ചെയ്തത് പാർടിയുടെ വളർച്ചയാണെന്നും പുതിയ നേതൃനിരയുടെ പ്രവർത്തനം കൂടുതൽ ജനപിന്തുണയിലേക്ക് നയിക്കുന്നതിന് നല്ല ഫലം നൽകുമെന്നും അദ്ദേഹം കൂട്ടിചേർത്തു. കഴിഞ്ഞ സമ്മേളനം നടക്കുന്നത് കേരളത്തിന് തുടർഭരണമുണ്ടായ സമയത്താണ്. അന്ന് സമ്മേളനം നവകേരള സൃഷ്ടിയുടെ രേഖ അംഗീകരിക്കുകയും പിന്നീട് എൽഡിഎഫ് ആ രേഖ ചർച്ചചെയ്ത് അംഗീകരിക്കുകയും ചെയ്തു. നവകേരള സൃഷ്ടി ശരിയായ ദിശയിലാണെന്ന് ഈ സമ്മേളനം വിലയിരുത്തി.
കഴിഞ്ഞ മൂന്ന് വർഷം കേരളം ഒരുപാട് പ്രതിസന്ധി നേരിട്ട ഘട്ടമായിരുന്നു. കേരളത്തെ ശത്രുതയോടെ കണ്ട് സംസ്ഥാനമെന്ന നിലയ്ക്ക് വേണ്ടുന്ന സഹായങ്ങൾ നൽകാത്ത കേന്ദ്ര നിലപാട് നാടിനെ ശ്വാസം മുട്ടിച്ചു. സംസ്ഥാനത്തിന്റ വിഭവ ശേഷിയിലെ ഒരുഭാഗം കേന്ദ്രം നൽകുന്നതും മറ്റേത് സംസ്ഥാനം വായ്പയെടുക്കുന്നതും. ഇത് രണ്ടും കേന്ദ്രം തഴയുകയും വായ്പാ പരിധി വെട്ടികുറക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ തനതു വരുമാനം വർധിച്ചതിനാൽ സംസ്ഥാനം നിലനിൽക്കുന്നു.
ഏറ്റവും ന്യായമായ കാര്യങ്ങളിൽ പോലും കേന്ദ്രം സഹായം നൽകുന്നില്ല. വയനാട് ചൂരൽമല ദുരന്തത്തോടൊപ്പം മറ്റു സംസ്ഥാനങ്ങളിൽ നടന്ന ദുരന്തങ്ങൾക്ക് കേന്ദ്രസഹായം അനുവദിച്ചപ്പോൾ നമുക്ക് മാത്രം സഹായമില്ല. വയനാട് ദുരന്തമായി പരിഗണിച്ചിട്ടും അവഗണനയാണെന്നും പിണറായി വിജയൻ പ്രസംഗത്തിൽ പറഞ്ഞു. പ്രവാസികളായ അനേകം തൊഴിലാളികൾ കുടുംബത്തിന് വേണ്ടി മാത്രമല്ല കേരളത്തിനു വേണ്ടിയും വരുമാനം വിനിയോഗിക്കുന്നുവെന്നും കേരളത്തിന്റെ വ്യവസായ വളർച്ചയാണ് കൊച്ചിയിൽ നടന്ന ഇൻവെസ്റ്റേഴ്സ് കേരള സമ്മിറ്റ് എന്നും അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading