ജില്ലകൾ തിരിച്ച് പറഞ്ഞു വിവേചനം കാണിക്കുന്നത് അംഗീകരിക്കാനാവില്ല, സി.പി ഐ (എം) സംസ്ഥാന സെക്രട്ടറി.

കൊല്ലം : ഒരു ജില്ലയുടെ പേര്  പറഞ്ഞു അധികം വിമർശനം വേണ്ടെന്ന താക്കീതുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎം സംസ്ഥാന സമ്മേളനത്തിൽ സംഘടനാ റിപ്പോർട്ടിൻമേലുള്ള ചർച്ചക്ക് മറുപടി പറയുമ്പോഴായിരുന്നു എം വി ഗോവിന്ദൻ്റെ താക്കീത്. ജില്ലകൾ തിരിച്ച് പറഞ്ഞു വിവേചനം കാണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ​ഗോവിന്ദൻ പറഞ്ഞു.ബ്രൂവറി, സ്വകാര്യ സർവകലാശാല വിഷയങ്ങളിൽ പ്രതിസന്ധിയിലാതെ നോക്കും. വിമർശനങ്ങൾ ഉൾകൊള്ളുമെന്നും ഗോവിന്ദൻ പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും; നയരേഖയിന്മേലുള്ള ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി മറുപടി നല്‍കും.മുഖ്യമന്ത്രി അവതരിപ്പിച്ച നയ രേഖയെ സംബന്ധിച്ച് പ്രതിനിധികളിൽ വന്ന വിമർശനത്തിന് കൃത്യമായ മറുപടി മുഖ്യമന്ത്രി നൽകും. അവതരിപ്പിച്ച നയ രേഖ അതുപോലെ അംഗീകരിക്കപ്പെടും.പുതിയ സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദൻ തുടരും. സംസ്ഥാന കമ്മിറ്റിയുടെ അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ സാധ്യത കുറവാണ്. പ്രായമായവരെ ഒഴിവാക്കും. പ്രായപരിധിയിൽ തട്ടിയാണ് ഭൂരിഭാഗം പേരും മാറേണ്ടിവരുന്നത്. പ്രായപരിധി നിശ്ചയിക്കുന്നതിൽ ചില ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ട്. യഥാർഥ പ്രായവും രേഖകളിലെ പ്രായവും വ്യത്യാസമാണെങ്കിൽ ഏതാകും പരിഗണിക്കുക എന്ന് സംസ്ഥാന നേതൃത്വം തീരുമാനിക്കും. 19ഓളം പേർ ഒഴിയുമ്പോൾ 30ഓളം പേരുകളടങ്ങുന്ന പട്ടികയാണ് പരിഗണനയിലേക്ക് വരുന്നത്. അവർക്ക് വർഗ്ഗ ബഹുജനപ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കാൻ അവസരം നൽകാനാണ് ആലോചന.മുഖ്യമന്ത്രിയുടെ കാര്യത്തിൽ പി.ബി പ്രത്യേക ഇളവ് നൽകുമെന്നറിയുന്നു.സംസ്ഥാന സെക്രട്ടറിയേറ്റും കമ്മിറ്റിയും തിരഞ്ഞെടുക്കും.സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും പുതിയ സംസ്ഥാന കമ്മിറ്റി യോഗം സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുക്കുകയുമാണ് ചെയ്യുക. എന്നാൽ 2022ലെ എറണാകുളം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിക്ക് പുറമെ സെക്രട്ടേറിയറ്റ് അംഗങ്ങളെ തെരഞ്ഞെടുത്തിരുന്നു. ഈ രീതി കൊല്ലം സമ്മേളനത്തിൽ തുടർന്നേക്കാം.വൈകിട്ട് 2 ലക്ഷം പേർ പങ്കെടുക്കുന്ന പ്രകടനവും ‘ഇരുപത്തിഅയ്യായിരത്തോളം പേർ പങ്കെടുക്കുന്ന റെഡ് വാളണ്ടിയർമാർച്ചും നടക്കും തുടർന്ന് പൊതുസമ്മേളനം ആശ്രാമം മൈതാനിയിൽ നടക്കും.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response