തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടേയും പെൻഷൻകാരുടേയും ശമ്പള പരിഷ്ക്കരണ പെൻഷൻ പരിഷ്ക്കരണ തത്വം . ഇനി 1973 ൽ തുടങ്ങി വച്ച അഞ്ചുവർഷ തത്വം അട്ടിമറിക്കപ്പെട്ടു. ബജറ്റ് പ്രസംഗത്തിൽ പ്രതീക്ഷ അർപ്പിച്ചിരുന്നതാണ് എല്ലാവരും. എന്നാൽ കേരള ധനകാര്യ മന്ത്രി അതിൽ മൗനം പൂണ്ടു. പങ്കാളിത്തപെൻഷൻ്റെ കാര്യത്തിൽ മറ്റൊരു കമ്മീഷനെ വയ്ക്കാതിരുന്നത് നന്നായി എന്നാണ് ജീവനക്കാരുടെ സംസാരം. അങ്ങനെയെങ്കിൽ കമ്മീഷൻപഠിച്ചു വരുമ്പോൾ കുറച്ചു വർഷം കൂടി കഴിയുമായിരുന്നു. കേന്ദ്രം ഇപ്പോൾ നടപ്പാക്കിയ പെൻഷൻ പദ്ധതി സംസ്ഥാനം നടപ്പിലാക്കും എന്നു പറയുകവഴി എന്താണ് അർത്ഥമാക്കുന്നത് എന്നറിഞ്ഞുകൂടാ. പ്രകടനപത്രികയിൽ പറഞ്ഞത് വിഴുങ്ങി കഴിഞ്ഞു.
7 ഗഡു DA (22 %) കുടിശ്ശികയിൽ ഒരു ഗഡു ഏപ്രിലിൽ പ്രഖ്യാപിച്ചാൽ പോലും 19% ക്ഷാമബത്ത കുടിശ്ശികയുടെയും, മുന്നേ അനുവദിച്ച DA യുടെ 80 മാസത്തെ കുടിശ്ശിക കാര്യത്തിലുംബജറ്റിൽ മൗനം 4 വർഷം മുമ്പ് PF ൽ ലയിപ്പിച്ചുവെന്നു പറയപ്പെടുന്ന DA കുടിശ്ശികയുടെഇപ്പോഴത്തെ അവസ്ഥ എന്താണ്.പെൻഷൻകാർക്ക് ലഭിക്കേണ്ട ക്ഷാമ ആശ്വാസ പരിഷ്കരണത്തിൻ്റെ 2 ഗഡു കുടിശികയെ കുറിച്ച് ബജറ്റിൽ മൗനം.2021 ന് ശേഷം ഇതുവരെ 1.60 ലക്ഷം പെൻഷൻകാരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. അതേ സമയം പെൻഷൻ പരിഷ്കരണ കുടിശികയുടെ അവസാന ഗഡു ഈ മാസം വിതരണം ചെയ്യുമെന്ന് കെ.എൻ. ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. 600 കോടിയാണ് ഇതിന് വേണ്ടത്.19 ശതമാനം ക്ഷാമ ആശ്വാസം നിലവിൽ കുടിശികയാണ്. ഓരോ സർവീസ് പെൻഷൻകാരനും ഓരോ മാസവും അടിസ്ഥാന പെൻഷൻ്റെ 19 ശതമാനം വീതം ഇതുമൂലം നഷ്ടപ്പെടുകയാണ്. പ്രതിമാസം 2185 രൂപ മുതൽ 15846 രൂപ വരെ പെൻഷൻകാർക്ക് ഇതുമൂലം പ്രതിമാസ പെൻഷനിൽ നഷ്ടപ്പെടുകയാണ്.ബജറ്റ് അവതരണം കഴിഞ്ഞതിലൂടെ സംസ്ഥാനത്തെ പെൻഷൻകാരും ജീവനക്കാരും ചേർന്ന് പ്രതിഷേധ കൊടുംകാറ്റ് ഉയർത്തും. ഓരോ മനസ്സിലും പ്രതിഷേധം കനക്കുകയാണ്. മെഡിസെപ്പ് സംബന്ധിച്ച് അവ്യക്ത നിലനിൽക്കുന്നു. വിലക്കയറ്റത്തിൻ്റെ കെടുതി അനുഭവിക്കുന്ന പാവപ്പെട്ടവർക്ക് ക്ഷേമ പെൻഷൻ 100 രൂപ കൂട്ടി തരുമെന്നു കരുതിയതും സ്വപ്നമായി.സർക്കാർ ഗൗരതരമായി ഇതു പരിശോധിച്ചില്ലെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടുപെട്ടിക്ക് വിള്ളൽ വീഴും.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.