അടിസ്ഥാന സകാര്യങ്ങളോ ജോബ് ചാർട്ടോ ഇല്ല,പദ്ധതികൾ പൂർത്തീകരിക്കാൻ വി.ഇ ഒ മാർ നെട്ടോട്ടത്തിൽ .

അടിസ്ഥാന സകാര്യങ്ങളോ ജോബ് ചാർട്ടോ ഇല്ല, സാമ്പത്തിക വാർഷികം തീരാൻ ഇനി ദിവസങ്ങൾ മാത്രം .ഗ്രാമപഞ്ചായത്തുകളിലെ പദ്ധതികൾ പൂർത്തീകരിക്കാൻ വി.ഇ ഒ മാർ നെട്ടോട്ടത്തിൽ .

2024-25 സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ഉള്ളപ്പോൾ ഗ്രാമപഞ്ചായത്തുകളിലെ നിർവ്വഹണ ഉദ്യോഗസ്ഥർ പദ്ധതികൾ പൂർത്തീകരിക്കാൻ നെട്ടോട്ടമോടുന്നു.അതിൽ ഏറ്റവും പാവപ്പെട്ട ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ഗ്രാമപഞ്ചായത്തുകളിലെ നിർവ്വഹണ ഉദ്യോഗസ്ഥരും,തനത് ഫണ്ടുകൾ ഉൾപ്പെടെ പദ്ധതികളുടെ 40% തുകയും കൈകാര്യം ചെയുന്ന വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസർമാർക്ക് അടിസ്ഥാന സൗകര്യങ്ങളോ,ജോബ് ചാർട്ടോ ഇല്ലാത്ത സാഹചര്യമാണുള്ളത്.മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വ്യക്തിഗത ആനുകൂല്യങ്ങളുടെ സാക്ഷ്യപത്രംവും ഫീൽഡ് പരിശോധന,സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് നിർമാണം,പി.എം എ വൈ,ഗ്രാമപഞ്ചായത്തുകളിലെ മാലിന്യ സംസ്കാരണ പ്രവർത്തനങ്ങൾ, ഹരിതകർമസേനകളുടെ കോർഡിനേഷൻ,പെൻഷൻ,ബി.പി.എൽ പരിശോധന ഉൾപ്പെടെ ഗ്രാമപഞ്ചായത്തുകളിലെ സുപ്രധാന ചുമതലകൾ വഹിക്കുന്നവരാണിവർ.ഒരു മാസം ഇവർക്ക് ലഭിക്കുന്ന യാത്ര ബത്ത 260/- രൂപ മാത്രമാണ് ,കലഹരണപെട്ട ഈ യാത്രാബത്തകൊണ്ട് ഗ്രാമപഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ യാത്ര ചെയ്യെണ്ടി വരുന്നു.ഫീൽഡ് പരിശോധനകൾ സമയബന്ധിതമായി പൂർത്തീകരിച്ചാൽ മാത്രമേ ലൈഫ് ഭവന പദ്ധതികൾ ഉൾപ്പെടെയുള്ള വിവിധ പദ്ധതികളിലെ ഗുണഭോഗ്താക്കൾക്ക് പണംനൽകാൻ സാധിക്കൂ,വിവിധ പദ്ധതിയകളിലായി ആയിരകണക്കിന് ജനങ്ങളാണ് ഓരോ വാർഡുകളിലും ഗ്രാമസഭകൾവഴി അപേക്ഷകൾ നല്കിയിട്ടുള്ളത്. ഈ അപേക്ഷകൾ എല്ലാംതന്നെ സമയബന്ധിതമായി ഫീൽഡ് പരിശോധന നടത്തി ഗുണഭോഗ്താക്കൾക്ക് മാർച്ച് മാസം 15 അകം അനുവദിക്കണമെങ്കിൽ ഇവർക്ക് അടിസ്ഥാന സൗകര്യങ്ങൾ കൂടിയേതീരൂ. കമ്പ്യൂട്ടർ, പ്രിൻ്റർ എന്നിവപോലും ഇല്ലാത്ത വി.ഇ.ഒ ഓഫീസുകളുണ്ട്, ഉള്ളതാണെങ്കിൽ കൃത്യമായി പ്രവർത്തിക്കത്ത അവസ്ഥയും . നിലവിൽ ഒരു ഓഫീസ് അസിസ്റ്റന്റ് പോലുമില്ലാതെ ഒറ്റയാൾ പോരാട്ടമാണ് ഈ വിഭാഗം ജീവനക്കാർ നടത്തുന്നത്ഇത് കൂടാതെയാണ് വി ഇ ഒ മാരുടെ ഹാജർ ബന്ധപ്പെട്ട് 30/ 11/ 2024 ൽ തദ്ദേശ സ്വയം ഭരണ വകുപ്പ് ഡയറക്ടറുടെ വിവാദ സർക്കുലർ ഭാഗമായി ചില ജില്ലകളിലെ ജോയിന്റ് ഡയറക്ടർ, ബ്ലോക്ക്/ ഗ്രാമ പ്രസിഡന്റ്റുമാർ / സെക്രട്ടറിമാർ, എന്നിവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ഭീക്ഷണികളും.ജീവനക്കാരുടെ ജോലിചെയ്യാനുള്ള സാഹചര്യങ്ങളും നഷ്ടപ്പെടുന്നു. ഈ സർക്കുലറുമായി ബന്ധപ്പെട്ട വിഷയം നിലവിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണിന്റെ പരിഗണനയിലാണ് . വിവിധ ഇന്റഗ്രേഷന്റെ ഭാഗമായി വാനിഷിങ് തസ്തികകൂടി ആയപ്പോൾ വി.ഇ.ഒ നിയമങ്ങൾ ഇല്ലാതെയായി.ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിലായി നിരവധി വി ഇ ഒ തസ്തികകൾ ഒഴിഞ്ഞ് കിടക്കുന്നു. . നിലവിലെ വി ഇ ഒ മാർക്ക് മറ്റുപഞ്ചായത്തുകളിലെ അധിക ചുമതലകളും, അധിക ജോലിഭാരവും. മാത്രമല്ല കൃത്യമായ ജോബ് ചാർട്ടോ , വി ഇ ഒ മാർക്ക് ഏറ്റെടുക്കാൻ പറ്റുന്ന പദ്ധതിയെ കുറിച്ചുള്ള ഗ്രാമപഞ്ചായത്തുകളുടെ അവ്യക്തത മൂലം പദ്ധതികൾ അടിച്ചേൽപ്പിക്കുന്ന അവസ്ഥയാണ് .ചില സാഹചര്യങ്ങളിൽ ഇത് ഭരണസമിതികളും, ജീവനക്കാരും തമ്മിലുള്ള വാക്കേറ്റo വരെ കാരണമാകാറുണ്ട്. വി ഇ ഒ കൂട്ടായ്മയായ എക്സ്റ്റെൻഷൻ ഓഫീസർസ് ഫോറം മേൽ വിഷയങ്ങൾ ചൂണ്ടിക്കാട്ടി നിരവധി നിവേദങ്ങൾ നല്കിയിട്ടുള്ളതാണ്.എന്നാൽ നാളിതുവരെയായിട്ടും പ്രിൻസിപ്പൽ ഡയറക്ട്രേറ്റിൽ നിന്നും യാതൊരു നടപടികളുംഉണ്ടായിട്ടില്ല. .തദ്ദേശ സ്വയം ഭരണ വകുപ്പുമന്ത്രിയുടെ ഇടപെടൽ ഉണ്ടാകണമെന്നാണ് എക്സ്റ്റെൻഷൻ ഓഫീസേഴ്സ് ഫോറം സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നു.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response