സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന് കീഴിലെ ഐടിഐ കളിലെ ഇൻസ്ട്രക്ടർമാർ വർഷങ്ങളായി വലിയ അവഗണനയും വിവേചനവും ആണ് വകുപ്പിൽ നേരിട്ടു കൊണ്ടിരിക്കുന്നത്. ട്രെയിനികൾക്ക് ശനി അവധി നൽകിക്കൊണ്ട് മറ്റു ദിവസങ്ങളിലെ പരിശീലന സമയം കൂട്ടി അധ്യാപക വിഭാഗം ജീവനക്കാരുടെ ജോലി സമയം ഏകപക്ഷീയമായി വർദ്ധിപ്പിച്ചത് ഇതിൽ അവസാനത്തേതാണ്. സംസ്ഥാനത്തെ മറ്റെല്ലാ വിദ്യാഭ്യാസ/ ട്രെയിനിംഗ് സ്ഥാപനങ്ങളിലും ശനിയാഴ്ച വിദ്യാർത്ഥികൾക്കൊപ്പം അധ്യാപക ജീവനക്കാർക്കും അവധി നൽകിയിട്ടുണ്ട്. എന്നാൽ ഐടിഐകളിൽ ട്രെയിനികൾക്ക് ശനി അവധി നൽകിയപ്പോഴും അധ്യാപക ജീവനക്കാർക്ക് അവധി ബാധകമാക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ശാസ്ത്രീയമായ പഠനമോ പ്രായോഗിക വശങ്ങളോ പരിശോധിക്കാതെ വകുപ്പിലെ ACD തസ്തികകൾ പുനക്രമീകരിച്ച് ഉത്തരവിറക്കിയത് സമീപകാലത്താണ്.2024 ലെ ഓൺലൈൻ ട്രാൻസ്ഫർ 2025 പടിവാതിൽക്കൽ എത്തിയിട്ടും ഉത്തരവിറക്കാതെ അട്ടിമറിക്കാൻ ശ്രമിക്കുന്നതും,അധ്യാപക വിഭാഗം ജീവനക്കാരുടെ ഗ്രഡേഷൻ ലിസ്റ്റുകൾ കൃത്യമായി തയ്യാറാക്കാതിരിക്കുക, സമയബന്ധിതമായ പ്രമോഷൻ നൽകാതിരിക്കുക ഇങ്ങനെ നിരവധിയായ അവഗണനകളും ബുദ്ധിമുട്ടുകളും ഇൻസ്ട്രക്ടർമാർ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ ഡിസംബർ പതിമൂന്നാം തീയതി രാവിലെ 11 മണിക്ക് തിരുവനന്തപുരം ഐടിഡി ഡയറക്ടറേറ്റിൽ ITDIO പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുകയാണെന്ന് സംഘടനാനേതാക്കൾ അറിയിച്ചു.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.