കായംകുളം..കൃഷ്ണപുരം കാപ്പിൽ ഭാഗത്ത് 16.11.2024 തീയതി പുലർച്ചെ 01.45 മണിക്ക് വിജിത്ത് എന്നയാളുടെ വീട്ടിൽ അതിക്രമിച്ചു കയറി വിജിത്തിൻ്റെ സുഹൃത്തായ ഇലിപ്പക്കുളം സ്വദേശി നന്ദുവിനെ ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് ഇരു കാലുകളിലും വെട്ടി പരിക്കേൽപ്പിച്ച കേസിലാണ് ഓച്ചിറ വില്ലേജിൽ ഞക്കനാൽ മുറിയിൽ കിടങ്ങിൽ വീട്ടിൽ ഉദയഭാനു മകൻ സൂരജ് (19), ഓച്ചിറ വില്ലേജിൽ കൊറ്റമ്പള്ളി മുറിയിൽ അമ്പലശ്ശേരിൽ വീട്ടിൽ ഹരീഷ് മകൻ അമ്പാടി ഹരീഷ് (20), ഓച്ചിറ വില്ലേജിൽ വയനകം മുറിയിൽ മേനേഴത്ത് വീട്ടിൽ രഘുനാഥൻ പിള്ള മകൻ ഹരികൃഷ്ണൻ (24) എന്നിവർ പിടിയിലായത്. സംഭവത്തിന് ശേഷം ഇവർ കൊട്ടാരക്കരയിലും മണപ്പള്ളിയിലും മറ്റുമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ചതിലേക്ക് ഓച്ചിറ ഞക്കനാൽ കൊച്ചുപുര കിഴക്കതിൽ വീട്ടിൽ സരസൻ മകൻ അജിത്ത് (26), ഓച്ചിറ വില്ലേജിൽ മേമന മുറിയിൽ ആരാമം വീട്ടിൽ ഗോശാലകൃഷ്ണൻ മകൻ അതുൽ രാജ് (20), തഴവ മണപ്പള്ളി കാപ്പിത്തറ കിഴക്കതിൽ വീട്ടിൽ രാജു മകൻ മിഥുൻ രാജ് (22), ഓച്ചിറ വില്ലേജിൽ മേമന മുറിയിൽ അക്ഷയ് ഭവനം വീട്ടിൽ രാധാകൃഷ്ണൻ മകൻ അക്ഷയ് കൃഷ്ണൻ (21), ഓച്ചിറ കൊറ്റമ്പള്ളി ഗൗരി ഭവനം വീട്ടിൽ ലക്ഷ്മണൻ മകൻ ലൈജു (18), കൊട്ടാരക്കര ചക്കുവരക്കൽ ജയശ്രീ ഭവനം വീട്ടിൽ ജയശ്രീ മകൻ അക്ഷയ് കുമാർ (18) എന്നിവരെ ഈ കേസിലേക്ക് പ്രതി ചേർത്തിട്ടുള്ളതുമാണ്. കായംകുളം ഡി.വൈ.എസ്.പി. ബാബുക്കുട്ടൻ്റെ മേൽനോട്ടത്തിൽ സി.ഐ. അരുൺ ഷാ, എസ്.ഐ. രതീഷ് ബാബു, എ.എസ്.ഐ. പ്രിയ, പോലീസ് ഉദ്യോഗസ്ഥരായ മുഹമ്മദ് അഷ്റഫ്, അഖിൽ മുരളി, ഗോപകുമാർ, ശ്രീനാഥ്, സോനു, അരുൺ, അഖിൽ, ശിവകുമാർ, സജു, റെജിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.