സംഘപരിവാരങ്ങളുടെ നേത്യത്വത്തിൽ ഉപനിഷത്തുകളെയും വേദങ്ങളെയും തെറ്റായി വ്യാഖ്യനിക്കുന്നു.

വർക്കല:തിരുവനന്തപുരം : സംഘപരിവാരങ്ങളുടെ നേത്യത്വത്തിൽ ഉപനിഷത്തുകളെയും വേദങ്ങളെയും തെറ്റായി വ്യാഖ്യനിച്ച്കൊണ്ട് അനാചരങ്ങൾ പ്രചരിപ്പിച്ച് ഇന്ത്യയെ വീണ്ടുമൊരു ഭ്രാന്താലയമാക്കുകയാണെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടി അഭിപ്രായപ്പെട്ടു. ‘ആചാരം അനാചരമാകുമ്പോൾ’ എന്ന വിഷയത്തെ അധികരിച്ച് ജോയിൻ്റ് കൗൺസിൽ നോർത്ത് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി കാനം രാജേന്ദ്രൻ നഗറിൽ (വർക്കല മൈതാനം പാർക്ക്‌) സംഘടിപ്പിച്ച നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്യൂണിസ്റ്റ് പാർട്ടി വർക്കല മണ്ഡലം കമ്മിറ്റി സെക്രട്ടറി വി. മണിലാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജോയിൻ്റ് കൗൺസിൽ ജില്ലാ ജോയിൻ്റ് സെക്രട്ടറി വൈ.സുൾഫിക്കർ സ്വാഗതം പറഞ്ഞു.

സംസ്ഥാന ട്രഷറർ പി.എസ് സന്തോഷ് കുമാർ. ജോയിൻ്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻമാരായ എം.എസ് സുഗൈതകുമാരി, വി.സി ജയപ്രകാശ്, വർക്കല നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ബീവിജാൻ, സിപിഐ വർക്കല മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി മടവൂർ സലിം, ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബീനാ ഭദ്രൻ, വി ബാലകൃഷ്ണൻ, ആർ സരിത, സിപിഐ വർക്കല മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ഷിജിഷാജഹാൻ, എകെഎസ് റ്റിയു സംസ്ഥാന കമ്മിറ്റി അംഗം ഷിജു അരവിന്ദ്, നോർത്ത് ജില്ലാ സെക്രട്ടറി സതീഷ് കണ്ടല, ജില്ലാ പ്രസിഡന്റ് ആർ എസ് സജീവ്, ജി.എസ് സരിത എന്നിവർ പ്രസംഗിച്ചു.
വൈകുന്നേരം നടന്ന പൊതു സമ്മേളനത്തിൽ ജോയിൻ്റ് കൗൺസിൽ മുൻകാല നേതാക്കളായ കെ.എ സമീൻഷാ, എസ്. ഷാജി, ഒ.ബഷീർ എന്നിവരെ ആദരിച്ചു. കലാസാഹിത്യ രചനാ മത്സര വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ദ്വിദിന ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വർക്കല മൈതാനത്ത് നിന്ന് റെയിൽവേ സ്റ്റേഷൻ വരെ നടന്ന വിളംബര ഘോഷയാത്ര പൊതുജന ശ്രദ്ധ നേടി.
ചൊവ്വാഴ്ച വർക്കല താലൂക്ക് ഓഫീസ് അങ്കണത്തിൽ നടന്ന മെഡിക്കൽ ക്യാമ്പും രക്തദാന ക്യാമ്പും സിപിഐ വർക്കല മണ്ഡലം സെക്രട്ടറി വി മണിലാൽ ഉദ്ഘാടനം ചെയ്തു. വർക്കല ശിവഗിരി മെഡിക്കൽ മിഷൻ ആശുപത്രിയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ നിരവധി ജീവനക്കാർ പങ്കെടുത്തു. ജോയിൻ്റ് കൗൺസിൽ സംസ്ഥാന ജില്ലാ നേതാക്കൾ നേതൃത്വം നൽകി.


ബുധനാഴ്ച രാവിലെ 9 മണിക്ക്‌ വിആർ ബീനാമോൾ നഗറിൽ (വർഷ മേഘ ആഡിറ്റോറിയം) നടക്കുന്ന പ്രതിനിധി സമ്മേളനം മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.  പ്രസിഡന്റ് ആർ എസ് സജീവ് അധ്യക്ഷത വഹിക്കും. സിപിഐ തിരവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷണൻ  ജോയിൻ്റ് കൗൺസിൽ സംസ്ഥാന ചെയർമാൻ കെ.പി ഗോപകുമാർ  എന്നിവർ പങ്കെടുക്കും.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading