
വിദ്വേഷ പരാമർശത്തിൽ വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാൻ ആകില്ല, പൊലീസിന് നിയമപദേശം
മലപ്പുറം: വെള്ളാപ്പള്ളിയുടെ വിവാദപ്രസംഗം
കേസെടുക്കാൻ ആകില്ലെന്ന് പൊലീസിന് നിയമപദേശം. മലപ്പുറം ചുങ്കത്തറയിൽ നടത്തിയ വിവാദ പ്രസംഗത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്. വെള്ളാപ്പള്ളി നടേശൻ വർഗീയ പരാമർശം നടത്തിയെന്നതിൽ പ്രസംഗത്തിൽ വ്യക്തതയില്ല. വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതികൾ ലഭിച്ചിരുന്നു. 8 പരാതികൾ ലഭിച്ച എടക്കര പൊലീസിലാണ് നിയമോപദേശം ലഭിച്ചത്.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.