“കെജിഎച്ച്ഇഎ പ്രക്ഷോഭത്തിലേക്ക്” ‘സ്ഥലം മാറ്റങ്ങൾക്ക്‌ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തണം’ — കെജിഎച്ച്ഇഎ.

തിരുവനന്തപുരം : ആരോഗ്യവകുപ്പിലെ അടിസ്ഥാന വിഭാഗം ജീവനക്കാരുടെ അന്തർജില്ലാ-ജില്ലാ സ്ഥലംമാറ്റങ്ങൾക്ക്‌ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തണമെന്നും, 2017 ലെ സർക്കാർ ഉത്തരവ് ആട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകേണ്ടിവരുമെന്നും കേരള ഗവൺമെന്റ് ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ (കെജിഎച്ച്ഇഎ).
43ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കാനം രാജേന്ദ്രൻ നഗറിൽ (കെ.എം മദനമോഹനൻ സ്മാരക സുവർണ്ണ ജൂബിലി ഹാൾ) നടന്ന പ്രതിനിധി സമ്മേളനം ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ ഉദ്ഘാടനം ചെയ്തു. കെജിഎച്ച്ഇഎ സംസ്ഥാന പ്രസിഡന്റ് കൊച്ചുത്രേസ്യ ജാൻസി പിജെ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.അജികുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ജോയിന്റ് കൗൺസിൽ വൈസ് ചെയർപേഴ്സൺ എംഎസ് സുഗൈതകുമാരി, വൈസ് ചെയർമാൻ വിസി ജയപ്രകാശ്, സംസ്ഥാന സെക്രട്ടറി എസ്.സജീവ്, സംസ്ഥാന കമ്മിറ്റി അംഗം ആർ.സിന്ധു, സൗത്ത് ജില്ലാ സെക്രട്ടറി വിനോദ് വി.നമ്പൂതിരി എന്നിവർ സംസാരിച്ചു.
യാത്രയയപ്പ് സമ്മേളനം ജോയിന്റ് കൗൺസിൽ ചെയർമാൻ കെപി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കെജിഎച്ച്ഇഎ സംസ്ഥാന ജനറൽ സെക്രട്ടറി ടി.അജികുമാർ അധ്യക്ഷത വഹിച്ചു. കേരള ഗവൺമെന്റ് ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ (കെജിഎച്ച്ഇഎ) സംസ്ഥാന ഭാരവാഹികളായി ബിജു.കെ (പ്രസിഡന്റ് ), ടി.അജികുമാർ (ജനറൽ സെക്രട്ടറി), കൊച്ചുത്രേസ്യ ജാൻസി പിജെ (ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading