പ്രിയ ജീവനക്കാരെ
9 വർഷത്തോളം സർക്കാർ | സർവീസിൽ ജോലി ചെയ്ത ഒരു ജീവനക്കാരിയാണ് ഞാൻ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ആയതുകൊണ്ട് ഇപ്പോൾ വെറും 1200 രൂപയാണ് പെൻഷൻ എന്ന പേരിൽ എനിക്ക് ലഭിക്കുന്നത്. 60 വയസ് തികയുന്ന സാധാരണക്കാർക്ക് ഇവിടെ 1600 രൂപ വാർദ്ധക്യ പെൻഷൻ ലഭിക്കുന്നുണ്ട് LDF വന്നാൽ NPS നെ ശരിയാക്കി OPSനെ കൊണ്ടുവരും എന്ന് പറഞ്ഞത്
വെറും പാഴ് വാക്കായി. പഴയ പെൻഷൻ പദ്ധതിപ്രകാരമാണെങ്കിൽ ഇതിൻ്റെ പത്ത് മടങ്ങ് 12500 രൂപയിലധികം മിനിമം പെൻഷനും ഒന്നര ലക്ഷം രൂപയോളം DCRGയും എനിക്ക് ലഭിക്കുമായിരുന്നു ..
കേന്ദ്രസർക്കാരും മറ്റ് സംസ്ഥാന സർക്കാരുകളും N P S ജീവനക്കാർക്ക് Death come retirement gratuity (DCRG) നൽകിവരുന്നുണ്ട് ..
പ്രൈവറ്റ് സ്ഥാപനങ്ങളിലും
DCRG കിട്ടുന്നു എന്നാണ് പറയുന്നത് എന്നാൽ കേരളത്തിൽ മാത്രം വിരമിച്ച N P S ജീവനക്കാർക്കും സർവീസിൽ ഇരുന്നു മരണമടഞ്ഞ പങ്കാളിത്ത പെൻഷൻജീവനകാർക്കും സംസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ട് എന്ന് പറഞ്ഞ് LDF മന്ത്രിസഭ തീരുമാനപ്രകാരം
പിണറായി സർക്കാർ DCRG നൽകാതിരിക്കുന്നത് NPS ജീവനക്കാരോടുള്ള കൊടും
ക്രൂരതയാണ് .
സ്വന്തം പാർട്ടിക്കാരായ മരണമടയുന്ന
M L A മാരുടെ കുടുംബത്തിന് നിയമങ്ങൾ കാറ്റിൽ പറത്തി ലക്ഷങ്ങൾ ധനസഹായം നൽകാൻ സർക്കാരിന് യാതൊരുസാമ്പത്തിക ബുദ്ധിമുട്ടുമില്ല . മന്ത്രിമന്ദിരങ്ങൾ മോഡി പിടിപ്പിക്കാനും കേരളയാത്രയുടെ പേരുപറഞ്ഞ് വലിയ ആർഭാടങ്ങളും വലിയ ആഘോഷങ്ങളും നടത്തി കോടികൾ പൊടിപൊടിക്കുന്ന സർക്കാർ വിരമിച്ച പങ്കാളിത്തപെൻഷൻക്കാർക്ക് ആരോഗ്യ(മെഡിസെപ്പ്) ഇൻഷുറൻസ് പോലും നിഷേധിച്ചത് പങ്കാളിത്ത പെൻഷൻകാരോട് ഉള്ള വിവേചനമാണ്.
I A S . I P S ജീവനക്കാർക്ക് DA കുടിശ്ശിക തീർത്തുകൊടുക്കുന്നു അവരെ NPS ൽ നിന്നും OPS ലേക്ക് മാറ്റുന്നു വിരമിക്കുന്നവരെ ലക്ഷങ്ങൾ ശമ്പളം കൊടുത്ത്
പു:നർ നിയമിക്കുന്നു . മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് DCRG യും പെൻഷനും
പെൻഷൻ കമ്മ്യൂട്ടേഷനും നൽകുന്നു . പങ്കാളിത്ത പെൻഷൻ പ്രകാരം വിരമിച്ചവർക്ക് നിയമപരമായി ലഭിക്കേണ്ട DCRG പോലും തടഞ്ഞുവെക്കപ്പെടുന്നു .ഇത് ചോദിക്കാൻ ഇവിടുത്തെ പ്രധാന ഭരണാനുകൂല സർവീസ് സംഘടനകൾക്ക് നട്ടെല്ലില്ലേ ?
പങ്കാളിത്ത പെൻഷൻ പിൻവലിക്കാം എന്ന് പറഞ്ഞ്
2013മുതൽ 2016 വരെ ജീവനക്കാരെ പറഞ്ഞു പറ്റിച്ച്
പണപ്പിരിവ് നടത്തിയ അത്തരം സംഘടനകൾ വിരമിച്ച NPS ജീവനക്കാരുടെ ഭിക്ഷാടന സമരങ്ങളെ പോലും പുച്ഛിക്കുന്നു .
അല്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ
വിരമിച്ച NPS ജീവനക്കാരുടെ
കയ്യിൽ നിന്ന് NPS പിൻവലിക്കാം എന്ന് പറഞ്ഞു
കൊണ്ട് വാങ്ങിയ പണം തിരിച്ചുകൊടുക്കൂ,
2016ലും 2021 ലും പങ്കാളിത്ത പെൻഷൻ ജീവനക്കാരെ പറഞ്ഞു പറ്റിച്ച്
അവരുടെ വോട്ട് വാങ്ങി അധികാരത്തിലേറിയ പിണറായി സർക്കാർ നടത്തിയ കൊടും വഞ്ചനയുടെ നേർച്ചയാണ്
ജീവിച്ചിരിക്കുന്ന ഞങ്ങളെപ്പോലുള്ളവരുടെ ഈ കഷ്ടപ്പാട്.
അതുകൊണ്ട്
ഇതിനെതിരെ കേരളം മുഴുവനും
ജില്ലാ ഭരണ കേന്ദ്രങ്ങളിൽ ഞങ്ങൾ ഭിക്ഷാടന സമരങ്ങൾ നടത്തി പ്രതിഷേധിക്കുകയാണ് ,
നമ്പർ വൺ കേരളം എന്ന് പറഞ്ഞു ഗീർവാണം മുഴക്കുന്നവർ ഇത് കാണണം
വിരമിച്ച സർക്കാർ ജീവനക്കാർക്ക് ജീവിക്കാൻ ഭിക്ഷ എടുക്കേണ്ട അവസ്ഥയായിരിക്കുന്നു .
DCRG നൽകാത്ത സർക്കാരിനെതിരെ ഹൈക്കോടതിയിൽ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഞങ്ങൾ .
അതിനായി നിങ്ങളുടെ വിലയേറിയ
സാമ്പത്തിക സഹായങ്ങൾ നൽകണം ഒപ്പം ഞങ്ങൾ ജില്ലകൾ തോറും നടത്തുന്ന ഭിക്ഷാടന സമരങ്ങളിലേക്ക് എത്തിച്ചേർന്ന് എല്ലാവിധ സപ്പോർട്ടും നൽകണമെന്ന് കൂടി അഭ്യർത്ഥിച്ചുകൊണ്ട് നിർത്തുന്നു
റുക്കിയ ബീബി
മൂവാറ്റുപുഴ
+91 81579 76921
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.