തിരുവനന്തപുരം: കേരള സംസ്ഥാന ജൈവവൈവിധ ബോർഡിൻറെ നേതൃത്വത്തിൽ നടക്കുന്ന കുട്ടികളുടെ പതിനാറാമത് ജൈവവൈവിധ്യ കോൺഗ്രസിന്റെ പ്രോജക്ട് അവതരണ മത്സരത്തിൽ പങ്കെടുക്കാൻ 14 ജില്ലകളിൽ നിന്നും വിജയികളായി എത്തിയ കുട്ടികളുടെ സംസ്ഥാന തല അവതരണം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഇന്ന് രാവിലെ 9 മണിക്ക് ആരംഭിച്ചു. സീനിയർ ജൂനിയർ വിഭാഗങ്ങളിലായി അറുപതോളം കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ശ്രീ എം സി ദത്തൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ പ്രബന്ധങ്ങളുടെ സംഗ്രഹം അദ്ദേഹം പ്രകാശനം ചെയ്തു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽകുമാർ അധ്യക്ഷനായ ചടങ്ങിൽ മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജ് ബോട്ടണി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. പ്രീത പരിപാടിക്ക് ആശംസകൾ നേർന്നു. സീനിയർ റിസർച്ച് ഓഫീസർ ഡോ. അഖില എസ് നായർ നന്ദി പറഞ്ഞു. വിജയികളാകുന്ന കുട്ടികൾക്ക് ഡിസംബർ പതിനൊന്നാം തീയതി മസ്കറ്റ് ഹോട്ടലിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.