
സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താത്ത പഴയ കാല ജീവിതം, അമാനുഷികമായ സിദ്ധി ഒരു ജീവിതം തകർത്തു.
പെരുമ്പാവൂർ : മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തെ തുടർന്നു മരിച്ച യുവതിയുടെ മൃതദേഹം പെരുമ്പാവൂരിലെ വീട്ടിലെത്തിച്ചു രഹസ്യമായി സംസ്കരിക്കാൻ നീക്കം നടന്നെങ്കിലും ഭാര്യ വീട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് തടയുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.
ശനിയാഴിച്ച വൈകിട്ട് 6 ന് പ്രസവിച്ച അസ്മ രാത്രി 9 ന് മരണപ്പെട്ടു.ഈ വിവരം അറിയച്ചതാകട്ടെ രാത്രി 12 നും .അക്യൂപങ്ചർ ബിരുദം നേടിയിട്ടുള്ളവരാണ് സിറാജുദ്ദീനും അസ്മയും മടവൂർ കാഫില എന്ന പേരിൽ യൂട്യുബ് ചാനലുണ്ട്. അമാനുഷികമായ സിദ്ധികളുള്ള വ്യക്തിയായി സ്വയം പ്രചരിപ്പിക്കുന്നതായി അസ്മയുടെ ബന്ധുക്കൾ പറയുന്നത്. അഞ്ചു കുട്ടികളെ പ്രസവിച്ച അസ്മ രണ്ടു കുട്ടികളുടെ പ്രസവം ആശുപത്രിയിലും മൂന്നു കുട്ടികളുടെ പ്രസവം വീട്ടിലുമായിരുന്നു -പെരുമ്പാവൂർ അറയ്ക്കപ്പടി പ്ലാവിൻചുവട് കൊമ്പ്രമ്പിൽ കുടുംബാംഗവും മലപ്പുറം ചട്ടിപ്പറമ്പ് സിറാജ് മൻസിലിൽ സിറാജുദീൻ്റെ ഭാര്യയുമായ അസ്മയെ ആശുപത്രിയിൽ എത്തിക്കുകയോ ചെയ്യാതെ സ്വന്തം സിദ്ദിയിൽ മരണപ്പെടുത്തുകയായിരുന്നു.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.