
മന്ത്രിമാർക്ക് കഠിന വിമർശനം, മുഖ്യമന്ത്രിക്ക് തലോടൽ. സംസ്ഥാന സെക്രട്ടറിക്ക് എതിരേയും വിമർശനം.
കൊല്ലം : സി.പി ഐ (എം) സംസ്ഥാന സമ്മേളനത്തിൻ്റെ രണ്ടാം ദിവസം പൊതു ചർച്ച ആരംഭിച്ചു. ഇന്ന് സംസാരിച്ച പ്രതിനിധികൾ മുഖ്യമന്ത്രിയെ തലോടിയും മന്ത്രിമാരെ കഠിനമായും വിമർശിച്ചുoചർച്ചയിൽ പങ്കെടുത്തത്.പാർട്ടിയിലും ഭരണത്തിലും ഒരുപോലെ സ്വാധീനമുള്ള മുഖ്യമന്ത്രിയെ ആരും വിമർശിച്ചില്ല. പണ്ടൊക്കെ വിമർശനം ഏതു വഴിക്കും ആകും. എന്നാൽ ഇന്ന് സ്ഥാനമാനങ്ങൾ നഷ്ടപ്പെടുമോ എന്ന പേടി പലർക്കും ഉണ്ട്. സ്ഥാനങ്ങൾ അരക്കിട്ട് ഉറപ്പിച്ച് ഒരു സോപ്പ് പരുവത്തിൽ പോകാനാണ് പ്രാദേശിക നേതാക്കൾ തുടങ്ങി എല്ലാ ഉയർന്ന ഘടകങ്ങളിൽ ഉള്ളവരുടേയും നിലപാട്. മുഖ്യമന്ത്രി ഇരുന്ന വേദി സംസ്ഥാന സമ്മേളന വേദി എന്ന ഓർമ്മപ്പെടുത്താലാകും വിമർശനത്തിൻ്റെ ശക്തി കുറഞ്ഞത്. ആഭ്യന്തവകുപ്പിനെതിരെ എരിയ-ജില്ലാ സമ്മേളനങ്ങളിൽ പ്രതിനിധികൾ എടുത്ത നിലപാടും സംസ്ഥാന സമ്മേളനത്തിൽ എത്തുമ്പോൾ അതൊക്കെ മറന്ന മട്ടാണ്. അല്ലെങ്കിൽ അടക്കിപ്പിടിച്ചു. പാർട്ടിയും സംഘടനയും പ്രധാന ചർച്ചയാകേണ്ട സമ്മേളനം ഭരണവും വികസന രേഖയുമാണ് ചർച്ചയായത് എന്നും പ്രതിനിധികൾ പറഞ്ഞു പോയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രവർത്തനം തൃപ്തികരം എന്നാണ് പൊതുവേ പ്രതിനിധികൾ അഭിപ്രായപ്പെട്ടത്. പാർട്ടിയേയും ഭരണത്തേയും കൃത്യമായി കൊണ്ടുപോകുന്നതിൽ സെക്രട്ടറിക്ക് വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നും പ്രതിനിധികൾ പറഞ്ഞു.. നേതാക്കളുടെ പരസ്പ്പര വിരുദ്ധമായ പ്രസ്താവനകൾ, സംഭാഷണങ്ങൾ സംഘടന ഒരു പാടുവില നൽകേണ്ടി വന്നു എന്നഭിപ്രായപ്പെട്ടവരും വ്യക്തമായി പേരുകൾ പരമാർശിച്ചുമാണ് പ്രതിനിധികൾ ചർച്ച അവസാനിപ്പിച്ചത്.പ്രാദേശിക വിഭാഗിയത 20 ഏരിയാ കളിൽ ഇപ്പോഴും നിലനിൽകുന്നു.427 ഏരിയ കമ്മിറ്റികൾ ഉള്ളിടത്താണ്. 20 ഏരിയകളുടെ ‘ വിഭാഗിയത.പല സ്ഥലത്തും പലരീതിയിലാണ് സംഘടനയുടെ പ്രവർത്തനം സെക്രട്ടറി കൊണ്ടുപോകുന്നതെന്നും പറഞ്ഞ പ്രതിനിധികളും ഉണ്ടായിരുന്നു.
സി.പി ഐ (എം) എന്ന രാഷ്ട്രീയ പാർട്ടിക്ക് കേരളത്തിൻ ശക്തി കുറഞ്ഞിട്ടില്ല.
സി.പി ഐ (എം) സംബന്ധിച്ച് കേഡർ പാർട്ടിയാണ്. സംസ്ഥാന തലം മുതൽ ബ്രാഞ്ച് തലം വരെ ഒറ്റ ലിങ്കായിട്ടാണ് പാർട്ടിയുടെ കൃത്യമായ പോക്ക്. പശ്ചിമ ബംഗാളിൽ പാർട്ടിയ്ക്ക് പരാജയം സംഭവിച്ചതുപോലെ ഇവിടെ സംഭവിക്കില്ല. അവിടെ ഏരിയാതലത്തിന് താഴെ പാർട്ടിയെ ഉപരി കമ്മിറ്റികൾ ശ്രദ്ധിച്ചിരുന്നില്ല സാധാരണ പാർട്ടി പ്രവർത്തകൻ്റെ വികാരം അറിയാനും ആരും ശ്രമിച്ചില്ല. കേരളത്തെ സംബന്ധിച്ച് പാർട്ടി അങ്ങനെ അല്ല പാർട്ടിയിലെ കേഡർ സ്വഭാവം എല്ലാ വർഗ്ഗ ബഹുജന സംഘടനകളിലും നിലനിൽക്കുന്നുണ്ട്. അതിനാൽ നയസമീപനങ്ങളിലെ മാറ്റങ്ങൾ, കേരളത്തിൻ്റെ പൊതു വികസനം, തൊഴിൽ ഇല്ലായ്മ പരിഹരിക്കൽ. യുവാക്കളെ പാർട്ടിയിലേക്ക് അടുപ്പിക്കൻ . മാഫിയ- റിയൽ എസ്സ്റ്റേറ്റ് ബന്ധമുള്ളവരുമായുള്ള ചങ്ങാത്തം ഒക്കെ അവസാനിപ്പിച്ചാൽ വീണ്ടും അധികാരത്തിൽ എത്താൻ കഴിയും. അതിൻ്റെ ഭാഗമായി പാർട്ടി സഖാക്കൾക്ക് കർശന നിർദ്ദേശങ്ങൾ ഈ സമ്മേളനം കഴിഞ്ഞാൽ നൽകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് ഗൗരവമായി പാർട്ടി കാണും. കേരളത്തിലെ പാർട്ടി സഖാക്കൾ 90% വും പാർട്ടിക്ക് ഒരാപത്തു വന്നാൽ പാർട്ടിയെ മുറുകെ പിടിക്കും. സഖാക്കൾ തമ്മിൽ ആശയപരമായി വ്യത്യസ്ഥ നിലപാട് ഉണ്ടെങ്കിൽ പോലും പാർട്ടിയെ മുറുകെ പിടിക്കുന്ന കാര്യത്തിൽ അവർ ഒറ്റക്കെട്ടാണ്. അതാണ് കേരളത്തിലെ സി.പി ഐ (എം) ൻ്റെ വിജയവും നിലനിൽപ്പും.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.