
കല്ലും താഴം നാഷണൽഹൈവേ ഭാഗത്ത് മണ്ണിടിഞ്ഞു വലിയ ദുരന്തം ഒഴിവായി.
കൊല്ലം: കല്ലും താഴം റയിൽവേ മേൽപാലത്തിന് തൊട്ടടുത്തായി താർ റോഡ് ഇടിഞ്ഞു ഇറങ്ങി.ഇന്ന് വൈകിട്ട് ആറ് മണിയോടെ ഇതു സംഭവിച്ചത്. ആളപായമില്ല, വലിയ ദുരന്തമാണ് ഒഴിവായത്. ഒരു മണിക്കൂറോളം പൊതുഗതാഗതം തടസ്സപ്പെട്ടു.നാഷണൽ ഹൈവേയുടെ ജോലി എറണാകുളം മുതൽ തിരുവനന്തപുരം വരെ ചെയ്തു വരുകയാണ്. തൊഴിലാളികളുടെ കൃത്യമായ ജോലികൾ നടക്കുന്നെങ്കിലും സൂപ്പർവിഷൻ ഗൗരവമായി ചെയ്യുന്നില്ല ഈ അടുത്ത കാലത്താണ് അയത്തിൽ ഭാഗത്ത് പാലം തകർന്നു വീണത്. ജനങ്ങളുടെ ഭീതി ഒഴിവാക്കേണ്ടതാണ്
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.