പത്തൊൻപതാം തവണയും തിരുവാതിര ത്തിളക്കവുമായി എടപ്പാൾ ഡി.എച്ച്.ഒ. എച്ച് എസ് എസ്.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തിരുവാതിര കളി
ഹൈ സ്കൂൾ വിഭാഗത്തിൽ തുടർച്ചയായ പത്തൊൻപതാം വർഷവും എ ഗ്രേഡ് നേടി മലപ്പുറം എടപ്പാൾ ഡിഎച്ച്ഒഎച്ച്എസ്. സ്കൂൾ ‘ പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ഹൈ സ്കൂൾ വിഭാഗം തിരുവാതിര കളി മത്സരം ആരംഭിച്ചു, ആദ്യമായി മത്സരിച്ചതും എടപ്പാൾ ഡി എച്ച് ഒ എച്ച് എസ് എസാണ്.
18 വർഷമായി തുടരുന്ന മികവ് ഇക്കുറിയും ആവർത്തിക്കാനായതിൻ്റെ ആവേശത്തിലാണ് കുട്ടികളും അധ്യാപകരും.. തൻഹ മെഹസ്, പി.ആര്യ , എം.ആർ. പാർവണ, ശീതൾമനോജ്‌, കെ.എസ്. ക്യഷ്ണ പ്രിയ, ഗൗരി പ്രദീപ്, എം. ആർ. ഗാഥ, എം ആർ, അമേയ , ക്യഷ്ണ ദീപക്, കൃപ ദീപക് എന്നിവർ അടങ്ങുന്ന സംഘമാണ് തിരുവാതിര അവതരിപ്പിച്ചത്. അരുൺ തേഞ്ഞിപ്പലമാണ് നൃത്താധ്യാപകൻ.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading