ബത്തേരി: എന്‍ എം വിജയൻറെ ആത്മഹത്യ കുറിപ്പിൽ പേരുള്ളവരെ ചോദ്യംചെയ്യാൻ പോലീസ്നീക്കം തുടങ്ങി. ഇവരെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തും. സാമ്പത്തിക വിഷയങ്ങൾ വിജിലൻസിന് വിവരം കൈമാറും.
ഇതിനിടെ വി ഡി സതീശനും കെ സുധാകരനും നേരിട്ടാണ് കത്ത് നൽകിയത് എന്ന് മകൻ വിജേഷ്. കെ സുധാകരൻ നമുക്ക് നോക്കാം എന്ന് മറുപടി നൽകി. വി ഡി സതീശൻ നിന്ന് ലഭിച്ച പ്രതികരണം നല്ല നിലയിൽ ആയിരുന്നില്ല
ഇത് വ്യക്തികൾ തമ്മിലുള്ള പ്രശ്നം എന്നുള്ള രീതിയിലാണ് പറഞ്ഞത്. എംഎൽഎയും ഡിസിസി പ്രസിഡണ്ടും വ്യക്തികൾ ആണോ, പാർട്ടിയല്ലേ?. കത്തിനെക്കുറിച്ച് അറിയില്ല എന്നു പറയുന്നത് ന്യായമല്ല. തൻറെ മുമ്പിൽ നിന്നാണ് സുധാകരൻ കത്ത് വായിച്ചത്. ഈ മരണം ഉണ്ടായിട്ട് ഒരു നേതാക്കളും തിരിഞ്ഞുനോക്കിയില്ല. അച്ഛൻ മരിച്ചിട്ടും നീതി കിട്ടിയിട്ടില്ലെന്ന് മരുമകൾ പത്മജ
ആദ്യം തന്നെ ഇത് കുടുംബ പ്രശ്നമാക്കാൻ ശ്രമം നടന്നു. ഇക്കാര്യത്തിൽ വനിതാ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്. ബന്ധുക്കളെ പോലും നേതാക്കൾ തെറ്റിദ്ധരിപ്പിച്ചു. പ്രശ്നം വഴിതിരിച്ചുവിടാൻ ശ്രമിച്ചു. നിലവിലെ അന്വേഷണം തൃപ്തികരമാണ്. വിജിലൻസിന് ഇന്ന് മൊഴി നൽകും.
സാമ്പത്തിക ബാധ്യതയ്ക്ക് പാർട്ടി തന്നെയാണ് ഉത്തരവാദി. അച്ഛൻറെ വ്യക്തിപരമായ കടത്തെക്കുറിച്ച് കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾ കത്തുണ്ടോ എന്ന് ചോദിച്ച ആദ്യഘട്ടത്തിൽ പിറകെ കൂടിയിരുന്നു. എന്തെങ്കിലും എഴുതിവെച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. മെഡിക്കൽ കോളേജിൽ നിന്ന് തന്നെ കുടുംബ പ്രശ്നമാക്കി മാറ്റാൻ നീക്കം ഉണ്ടായിരുന്നു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.