തിരുവനന്തപുരം: ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ കോവളത്ത് നിന്ന് കിഴക്കേക്കോട്ടയിലേക്ക് വരുകയായിരുന്ന സിറ്റി യൂണിറ്റിൻ്റെ RAA 304-ാം നമ്പർ ബസ് EF ൽ യാത്രക്കാരെ ഇറക്കിയ ശേഷം നോർത്ത് സ്റ്റാൻ്റിന് സമീപം സിഗ്നലിൽ ബസ് നിറുത്തി ഇട്ട ശേഷം പച്ച സിഗ്നൽ ലഭിച്ച് ബസ് നീങ്ങി തുടങ്ങവേ ബസിൻ്റെ ഇടത് വശത്ത് അമിത വേഗതയിൽ കടന്നുവന്ന റോഡ് കിങ് എന്ന പേരിലുള്ള ( KL 01 BV2214) പ്രൈവറ്റ് ബസിനും KSRTC ബസിനും ഇടയിലൂടെ സഞ്ചരിച്ച ഒരു കാൽ നട യാത്രക്കാരൻ രണ്ടു ബസുകൾക്കിടയിൽ പെട്ട് ഞെരിഞ്ഞ് അപകടമുണ്ടായി.സ്ഥലത്ത് എത്തിയ ഫോർട്ട് സി.ഐ യാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും യാത്രികൻഉല്ലാസ് (52)മരണത്തിന് കീഴടങ്ങി.
സ്വകാര്യ ബസ്സുകളുടെ മൽസര ഓട്ടവും വഴിതെറ്റിയുള്ള വരവും ഇത്തരം അപകടങ്ങൾ ക്ഷണിച്ചു വരുത്തുക. ബീമാപ്പള്ളി ഉറുസുമായി ബന്ധപ്പെട്ട് സർക്കാർ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പള്ളി കമ്മിറ്റിയെ ഉൾപ്പെടുത്തി പല പരിപാടികളും നടപ്പിലാക്കിയത്. KSRTC യുടെ സർവീസുകൾ നടത്തുന്നത് സംബന്ധിച്ചും ധാരണയായി. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനും സുഖമമാക്കുന്നതിനും ആവശ്യമായ ബസ്സ് ഓപ്പറേറ്റ് ചെയ്യുന്നതിനും വിവിധ വകുപ്പുകളുടെ കമ്മിറ്റി തീരുമാനിച്ചു. എന്നാൽ സ്വകാര്യ ബസ്സുകളുടെ കടന്നുകയറ്റം പലപ്പോഴും പ്രതിസന്ധി സുഷ്ടിച്ചു എന്നും ആരോപണം നിലനിൽക്കുന്നു. നിയമപരമല്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ്സുകളെ നിയന്ത്രിക്കുകയും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് അധികാരപ്പെട്ടവരുടെ ഉത്തരവ് ഉണ്ടായിരുന്നു. എന്നാൽ ഇത്തരം അപകടം ഇനി സംഭവിക്കാതിരിക്കട്ടെ.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.