തിരുവനന്തപുരം:എൻജിഒ യൂണിയൻ നേതൃത്വം നൽകുന്ന FSETOയുടെ മാർച്ചും ധർണ്ണയും ഇന്ന് ‘
തിരുവനന്തപുരം: എൻജിഒ യൂണിയൻ നേതൃത്വം നൽകുന്ന ഫെസ്റ്റോയുടെ മാർച്ചും ധർണ്ണയും ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും നടക്കും. ജീവനക്കാരുടെയും അധ്യാപകരുടേയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇടതുപക്ഷ സർവീസ് സംഘടനകളിൽ ജീവനക്കാർക്ക് പ്രതീക്ഷ ഇപ്പോഴുമുണ്ട്. അതിനാൽ തന്നെ സമരത്തിൽ അധ്യാപകരും ജീവനക്കാരും പങ്കെടുക്കും. എന്നാൽ കഴിഞ്ഞ അഞ്ചുവർഷങ്ങൾ സംഘടനയ്ക്ക് മറക്കാൻ കഴിയരുത് എന്നതും ജീവനക്കാർ പറയുന്നുണ്ട്. സമരങ്ങൾ വഴിപാട് ആകരുതെന്നും ജീവനക്കാരും അധ്യാപകരും പറയുന്നുണ്ട്. 6 ന് നടക്കുന്ന സമരവും, 10, 11 തീയതികളിൽ നടക്കുന്ന സമരവും സർക്കാരിൻ്റെ കണ്ണു തുറപ്പിക്കുമെന്നു കരുതാം