മാലിന്യ മുക്ത നവകേരളത്തിനായി അണിചേരുക,സി.പി ഐ (എം) സംസ്ഥാന സമ്മേളന പ്രമേയം.

നവകേരളം എന്ന ലക്ഷ്യം സാക്ഷാത്‌കരിക്കുന്നതിലേക്കുള്ള പ്രധാന ചുവടു വെപ്പാണ് കേരളത്തെ സമ്പൂർണ്ണമായും മാലിന്യമുക്തമാക്കുക എന്നത്. അന്താരാ ഷ്ട്ര സീറോ വേസ്റ്റ് ദിനമായ മാർച്ച് 30 ന് ഈ ലക്ഷ്യം കൈവരിക്കാൻ ജനങ്ങളെ മുഴുവൻ അണിനിരത്തിയുള്ള അതിവിപുലവും ഊർജ്ജിതവുമായ പ്രവർത്തനങ്ങ ളാണ് സംസ്ഥാന സർക്കാരിൻ്റെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടന്നു വരുന്നത്.

2015 ലാണ് പാർടിയുടെ നേതൃത്വത്തിൽ ജനകീയ ശുചിത്വ ക്യാമ്പയിന് തുടക്കം കുറിച്ചത്. ഈ പരിശ്രമം വൈകിയാണെങ്കിലും ഇപ്പോൾ ഫലപ്രാപ്തിയിൽ എത്തുകയാണ്. നാടിനെ മാലിന്യമുക്തമാക്കാനും പൊതു ശുചിത്വം ഉറപ്പുവരുത്തു ന്നതിനുമുള്ള പ്രവർത്തനങ്ങൾ ഇന്നത്തെ പരിതസ്ഥിതിയിൽ കൃത്യമായ രാഷ്ട്രീയ ഉത്തരവാദിത്തമായിട്ടാണ് പാർട്ടി കാണുന്നത്. പൊതു ശുചിത്വത്തിനായി ജനങ്ങൾ ക്കിടയിൽ ബോധവൽക്കരണം നടത്തുകയും മാലിന്യ സംസ്‌കരണ പ്ലാൻറുകൾ ക്കെതിരായി ബോധപൂർവ്വവും അല്ലാതെയും എതിർപ്പുയർത്തുന്നതിനെ ജനങ്ങളെ വസ്‌തുതകൾ ബോധ്യപ്പെടുത്തി മറികടക്കാൻ നേതൃത്വം കൊടുക്കുകയും ചെയ്യേ ണ്ടത് നാടിൻ്റെ താല്‌പര്യവും ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനം എന്ന നിലയിൽ പാർട്ടിയുടെ കടമയാണ്.

എൽ.ഡി.എഫ് സർക്കാർ കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാ വിഭാഗം ജനങ്ങളെയും തദ്ദേശസ്ഥാപനങ്ങളെയും അണിനിരത്തി നടത്തിയ പ്രവർത്തനങ്ങ ളുടെ ഫലമായി മാലിന്യ സംസ്ക്കരണത്തിൽ വലിയ പുരോഗതി കൈവരിക്കാനാ യിട്ടുണ്ട്. ബ്രഹ്മപുരം തീപിടുത്തത്തെ കേരളത്തെ ആകെ മാലിന്യമുക്തമാക്കുന്ന തിനുള്ള അവസരമായി മാറ്റുകയാണ് സർക്കാർ ചെയ്‌തത്. അതിനുശേഷം നടത്തിയ തീവ്രയത്ന പരിപാടിയുടെ ഫലമായി മികച്ച നേട്ടം ഈ രംഗത്ത് കൈവരിക്കാനായി.

അജൈവ പാഴ് വസ്‌തുക്കളുടെ വാതിൽപടി ശേഖരണം ഏതാണ്ട് സാർവ ത്രികമായി. ശക്തമായ ഇടപെടലിലൂടെ യൂസർ ഫീ കളക്ഷൻ 72 ശതമാനമായി. ഇത് മാർച്ച് മാസം കഴിയുന്നതോടെ 100 ശതമാനമായി മാറ്റാൻ കഴിയും. 1034 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഡിജിറ്റൽ മോണിറ്ററിംഗ് സംവിധാനവും നിലവിൽ വന്നിട്ടുണ്ട്. താത്കാലിക അജൈവ പാഴ് വസ്‌തു സംഭരണ കേന്ദ്രങ്ങളാ യ മിനി എം.സി.എഫ് എണ്ണം മൂന്നു ഇരട്ടിയാവുകയും, വലിയ സംഭരണ സംവിധാനമായ എം.സി.എഫുകൾ ചുരുക്കം ഇടങ്ങളിൽ ഒഴികെ പൂർണ്ണമായും നില വിൽ വരികയും സംസ്‌കരണ കേന്ദ്രങ്ങളായ ആർ.ആർ.എഫുകൾ എല്ലാ ബ്ലോക്കു കളിലും പുറമെ 38 ഇടങ്ങളിലും യാഥാർത്ഥ്യമാവുകയും ചെയ്‌തിട്ടുണ്ട്. 37363 ഹരിത കർമ്മസേന അംഗങ്ങൾ ഉൾക്കൊള്ളുന്ന വിപുലമായ മാലിന്യ സംസ്കരണ സംവിധാനമാണ് ഇക്കഴിഞ്ഞ ആറ് മുതൽ ഏഴ് വർഷം കൊണ്ട് സംസ്ഥാനം ഒരുക്കിയത്.

ക്ലീൻ കേരള കമ്പനിയും പ്രതിവർഷം 50000 ടൺ അജൈവ മാലിന്യം കൈ കാര്യം ചെയ്തുകൊണ്ട് വളർച്ചയുടെ പാതയിലാണ്. ആകെ 2.3 ലക്ഷം ചതുരശ്രയ ടി സംഭരണ സൗകര്യം നിലവിലുണ്ട്. കോഴി മാലിന്യം, മുടി, കെട്ടിട നിർമ്മാണ അവശിഷ്ടം, ഇലക്ട്രോണിക് മാലിന്യം തുടങ്ങി വിവിധ തരം മാലിന്യങ്ങൾ സംസ്ക രിക്കുന്ന സംവിധാനങ്ങൾ ഒരുക്കുന്ന പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കോഴി മാലിന്യം സംസ്ക്കരിക്കുന്നതിനായി 35 റെൻഡറിംഗ് പ്ലാൻ്റുകളും, മുടി മാലിന്യ സംസ്ക്‌കരണത്തിന് ഒരു പ്ലാൻ്റും സ്വകാര്യ സഹായത്തോടെ സജ്ജമാക്കിയിട്ടുണ്ട്. ജൈവ മാലിന്യ സംസ്‌കരണത്തിലും വലിയ നേട്ടങ്ങൾ കൈവരിക്കാൻ ഈ കാല യളവിൽ സാധിച്ചു. കമ്പോസ്റ്റ് പിറ്റുകൾ അടക്കം ഗാർഹിക ജൈവമാലിന്യ സംസ് കരണ സംവിധാനം വഴിയും പൊതു ബയോ ഗ്യാസ് പ്ലാൻ്റുകളിലൂടെയും സ്ഥാപന തല സംവിധാനങ്ങൾ വഴിയും പൊതു കമ്പോസ്‌റ്റിംഗ് സംവിധാനങ്ങളിലൂടെയും ജൈവ മാലിന്യം കൈകാര്യം ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് 59 സ്ഥലങ്ങളിലായി ആരംഭിച്ച ബയോ മൈനിംഗ് പ്രവർത്ത നങ്ങളിൽ 3.5 ലക്ഷം ടൺ മാലിന്യം സംസ്‌കരിക്കപ്പെട്ടു. 24 ഡംപ് സൈറ്റുകളിൽ നിന്ന് മാലിന്യം നീക്കം ചെയ്ത‌ത് സ്ഥലം പൂർണമായി വീണ്ടെടുക്കാൻ കഴിഞ്ഞു. ബ്രഹ്മപുരത്ത് 40 ഏക്കറോളം ഭൂമി ബയോ മൈനിങ്ങിലൂടെ വീണ്ടെടുത്തു. ബി.പി. സി.എല്ലിൻ്റെ ചുമതലയിൽ കൊച്ചിയിൽ പ്രതിദിനം 150 ടൺ ശേഷിയുള്ള ബയോ സി.എൻ.ജി പ്ലാൻ്റ് ഏപ്രിലോടെ പ്രവർത്തനക്ഷമമാകും. കൂടാതെ തിരുവനന്തപു രം, കോഴിക്കോട് കോർപ്പറേഷനുകളിലും പ്ലാൻ്റ് നിർമ്മിക്കാനുള്ള നടപടികൾ പു രോഗമിക്കുന്നു. പൊതുജനാരോഗ്യത്തിന് ഭീഷണിയായികൊണ്ട് കേരളത്തിലെ കുടിവെള്ള സ്രോതസ്സുകൾ അടക്കം മലിനപ്പെട്ടിരിക്കുകയാണ്. കക്കൂസ് മാലിന്യ വും മലിനജലവും സംസ്‌കരിക്കുന്നതിനുള്ള പ്ലാൻ്റുകൾ സ്ഥാപിക്കുന്ന നടപടി സർക്കാർ ആരംഭിച്ചിട്ടുണ്ട്. 10 എസ്.ടി-പി/എഫ്-എസ്.ടി-പി പ്ലാൻ്റുകൾ ഇതുവരെ പ്രവർത്തനക്ഷമമായിട്ടുണ്ട്. ഈ സർക്കാരിൻ്റെ കാലാവധിക്കുള്ളിൽ 12 എണ്ണം കൂടെ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നു. ഈ സാഹചര്യത്തിൽ സർക്കാരിനോടും

തദ്ദേശ സ്ഥാപനങ്ങളോടും ചേർന്നുകൊണ്ട് കേരളത്തെ മാലിന്യ മുക്തമാക്കുന്ന പ്രവർത്തനത്തിൽ പൊതുജനങ്ങളെയാകെ പങ്കെടുപ്പിക്കുന്നതിനുള്ള ചുമതല മുഴുവൻ പാർട്ടി സഖാക്കളും ഏറ്റെടുക്കേണ്ടതുണ്ട്.

മാർച്ച് 19-22 സ. ഇ.എം.എസ്, സ. എ.കെ.ജി ദിനാചരണത്തിനു മുമ്പായി ഓരോ ലോക്കൽ കമ്മിറ്റിയും, ബ്രാഞ്ചുകളുടെയും, വർഗ്ഗ ബഹുജനങ്ങളുടെയും സഹായത്തോടെ തങ്ങളുടെ അതിർത്തി പ്രദേശം പരിശോധിക്കുകയും മാലിന്യം കിടക്കുന്ന പൊതു ഇടങ്ങൾ പട്ടികപ്പെടുത്തുകയും വേണം. പൊതുയിടങ്ങളിലെ ഓരോ മാലിന്യക്കൂനയും നീക്കം ചെയ്‌ത്‌ വൃത്തിയാക്കുന്നതിനും പ്രസ്തു‌ത സ്ഥല ങ്ങൾ സൗന്ദര്യവത്ക്കരിക്കുന്നതിനും ചുമതല കൃത്യമായി നൽകണം. ഇത് സ. ഇ. എം.എസ്, സ. എ.കെ.ജി ദിനാചരണത്തിൽ പൂർത്തിയാക്കണം. മാലിന്യം നീക്കം ചെയ്യുന്നതിനു മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ സി.പി.ഐ (എം) ക്ലീൻ കേരള എന്ന ഹാഷ്‌ടാഗോടെ അപ്പ്‌ലോഡ് ചെയ്യണം. മാർച്ച് 30 ന് കേരളം വൃത്തിയാണെ ന്ന് ഉറപ്പു വരുത്തണം.

മാലിന്യം വലിച്ചെറിയുന്നതും പൊതുയിടങ്ങളിൽ നിക്ഷേപിക്കുന്നതും തട യാനുള്ള ബഹുജന വിദ്യാഭ്യാസ പരിപാടിക്ക് നേതൃത്വം നൽകാൻ മുഴുവൻ സ ഖാക്കളും രംഗത്തിറങ്ങണമെന്ന് സമ്മേളനം ആഹ്വാനം ചെയ്യുന്നു. മാലിന്യ ശേഖ രണ സംസ്‌കരണ സംവിധാനങ്ങൾ നിലവിൽ വന്നെങ്കിലും മാലിന്യം വലിച്ചെറിയു ന്ന സ്ഥിതി ഇപ്പോഴും തുടരുന്നുണ്ട്. അതിലൂടെ പൊതുയിടങ്ങൾ വൃത്തിഹീനമാ കുന്നു. പാഴ് വസ്‌തുക്കൾ റോഡരികിലും പൊതുസ്ഥലത്തും വലിച്ചെറിയുന്നതിനെ തിരായ ശക്തമായ ബോധവത്കരണ പ്രചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽ കാൻ മുഴുവൻ പാർട്ടി അംഗങ്ങളും വർഗ്ഗ ബഹുജന സംഘടനകളും പ്രവർത്തക രും രംഗത്തിറങ്ങേണ്ടതുണ്ട്.

പരിസ്ഥിതിക്കോ ആരോഗ്യത്തിനോ പൊതുജീവിതത്തിനോ യാതൊരു പ്ര ത്യാഘാതങ്ങളും ഉണ്ടാക്കാത്ത ശാസ്ത്രീയ മാലിന്യ സംസ്കരണ സംരംഭങ്ങൾ ക്കെതിരെ അനാവശ്യ പ്രചരണങ്ങളും പ്രതിരോധസമരങ്ങളും ഉണ്ടായി വരുന്നതാ യി കാണുന്നു. ഇതിനെ അനുകൂലിക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആയ യാതൊരു പ്രവർത്തനങ്ങളും പാർട്ടി അംഗങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടില്ല. ഇത്തരം സമരങ്ങളേയും തെറ്റായ പ്രചാരണങ്ങളും പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ഓരോ പ്രദേശത്തും പ്രത്യേക ശ്രദ്ധ നൽകേ ണ്ടതാണ്.

മാലിന്യ സംസ്‌കരണ കേന്ദ്രങ്ങൾ നശിപ്പിക്കാൻ നടത്തുന്ന പ്രവർത്തനങ്ങളെ കണ്ടറിഞ്ഞ പ്രതിരോധിക്കേണ്ടതുണ്ട്. ശാസ്ത്രീയ മാലിന്യ സംസ്കരണ കേ ന്ദ്രങ്ങൾ തീയിട്ട് നശിപ്പിക്കുന്ന പ്രവണത അടുത്ത കാലത്ത് കണ്ടു തുടങ്ങിയിരി ക്കുന്നു. ഇക്കാര്യം വളരെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ സാമൂഹ്യ വിരുദ്ധ ശക്തികളിൽ നിന്നും സംരക്ഷിക്കാനുള്ള പ്രവർത്ത നങ്ങൾക്ക് നേതൃത്വം നൽകാൻ നമുക്ക് കഴിയണം.

മാലിന്യരഹിത കേരളം സുസ്ഥിര വികസനത്തിന് അനിവാര്യ ഘടകമാണ്. പ്രകൃതിവിഭവ പരിപാലനവും സംരക്ഷണവും, ടൂറിസം വികസനം, ജലവിഭവ സംരക്ഷണം, ജൈവ വൈവിധ്യ സംരക്ഷണം, പൊതുജനാരോഗ്യ സംരക്ഷണം, രോഗ പ്രതിരോധം തുടങ്ങി എല്ലാ വികസന മേഖലകളേയും സ്വാധീനിക്കുന്ന ഘട കമാണ് സമഗ്രമാലിന്യ സംസ്‌കരണം. നവകേരള സൃഷ്ടിക്കായി നമ്മൾ നടത്തുന്ന എല്ലാ ശ്രമങ്ങളുടെയും മുഖ്യ ഘടകമാണ് മാലിന്യ മുക്തകേരളം. അതു കൊണ്ട് നമ്മുടെ മുഴുവൻ കഴിവും ശക്തിയും മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ വിജയത്തിനായും നാടിൻ്റെ പൊതു ശുചിത്വം ഉറപ്പുവരുത്തുന്നതിനും കഴിയണം. എല്ലാ പാർട്ടി അംഗങ്ങളും ഘടകങ്ങളും ഈ പ്രവർത്തനങ്ങൾക്കായി സജീവമായി രംഗത്തിറങ്ങണമെന്നും പ്രമേയം പറയുന്നു..

 

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response