“ധനകാര്യവകുപ്പിന്റെ പരിഷ്കാരങ്ങൾ ട്രഷറിയോട് ജനങ്ങൾ അകലം പാലിക്കും”

ട്രഷറി വകുപ്പിൽ ‘സമീപകാലത്ത് നടന്ന ചില തട്ടിപ്പുകൾ കാരണം ഇടപാടുകളുടെ സുരക്ഷിതത്വത്തിനായി ധനകാര്യ വകുപ്പിൻ്റെ നിർദ്ദേശാനുസരണം ഏർപ്പെടുത്തിയ ചില പരിഷ്കാരങ്ങൾ ഇടപാടുകാർക്ക് വിനയാകുന്നു. നിലവിൽ 3 ചെക്കുകൾ കൈവശമുള്ള ട്രഷറി ഇടപാടുകാർക്ക് പുതിയ ചെക്ക് ബുക്ക് ലഭിക്കില്ല. പുതുതായി ചെക്ക് ബുക്കിന് അപേക്ഷ സമർപ്പിക്കുമ്പോൾ ഇടപാടുകാരൻ്റെ മൊബൈൽ ഫോണിൽ ഒരു OTP ലഭിക്കും അത് ട്രഷറി ഉദ്യോഗസ്ഥർക്ക് പറഞ്ഞ് കൊടുത്താൽ മാത്രമേ ചെക്ക് ബുക്ക് വിതരണം ചെയ്യാൻ കഴിയൂ എന്ന നിലപാടാണ് ട്രഷറി ജീവനക്കാർ സ്വീകരിക്കുന്നത്. ഈ നടപടിക്രമമാകട്ടെ നിലവിലെ Digital transaction മാനദണ്ഡങ്ങൾക്ക് വിരുദ്ധവുമാണ്, ഈ പേരിൽ വിവിധ ആവശ്യങ്ങൾക്ക് ട്രഷറി ഉദ്യോഗസ്ഥർ എന്ന വ്യാജേന തട്ടിപ്പുകാർ OTP ആവശ്യപ്പെട്ടാലും ഇടപാടുകാർ നൽകിയേക്കാം.
ഇത്തരം നടപടികൾ ഇടപാടുകാരായ പെൻഷൻകാർ അടക്കമുള്ളവരെ ബാങ്കിലേക്ക് മാറാൻ പ്രേരിപ്പിക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം.ഒരു ട്രഷറി ഓഫീസറുടെ അനുഭവക്കുറിപ്പ് സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്നത് അനുബന്ധമായി ചേർത്തിരിക്കുന്നു.

ഇന്ന് ട്രഷറിയിൽ നടന്ന സംഭവം

Kerala Freedom Fighter continuing Pension വാങ്ങുന്ന, പ്രായമായ അസുഖ ബാധിതയായ ഒരു സ്ത്രീ pension വാങ്ങുന്നതിനായി ട്രഷറിയിൽ വന്നു. അവരുടെ cheque book leaves തീർന്നു പോയതിനാൽ പുതിയ cheque book വാങ്ങിയിട്ട് വേണമായിരുന്നു അവർക്ക് pension വാങ്ങാൻ.പുതിയ പരിഷ്കാര പ്രകാരം OTP ലഭിക്കുന്നതിനായി KYC യിലെ ഫോൺ നമ്പർ നോക്കിയപ്പോൾ അത് അവർ ഇപ്പോൾ ഉപയോഗിക്കുന്നില്ല, ഇപ്പോൾ ഉപയോഗിക്കുന്ന ഫോൺ കാസർഗോഡ് പരപ്പയിലെ അവരുടെ വീട്ടിലാണുള്ളതും. ഇപ്പോഴത്തെ പ്രശ്നം അവരോട് പറയുമ്പോൾ അവരുടെ കണ്ണ് നിറയാൻ തുടങ്ങിയിരുന്നു. അവരെ ഒരു തരത്തിലും സഹായിക്കാൻ പറ്റാത്ത അവസ്ഥയിൽ നമ്മളും. വെറുതെ അവരുടെ കയ്യിലെ പഴയ cheque book ഒന്ന് നോക്കാമെന്നു കരുതിയപ്പോൾ അതിൽ, തെറ്റിയതിനാൽ ഉപയോഗിക്കാതെ വെച്ച ഒരു ലീഫ് ഭാഗ്യവശാൽ ഉണ്ടായിരുന്നു, ഈ ലീഫ് ഉപയോഗിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി തൽക്കാലം പേയ്‌മെന്റ് നടത്തി. അവർക്കും ആശ്വാസമായി.
ഇടപാടുകർക്കോ, ജീവനക്കാർക്കോ ഗുണകരമല്ലാത്ത Issuance of cheque book based on OTP എന്ന ഈ പരിഷ്കാരം ട്രഷറിയുടെ മാനുഷിക മുഖം തന്നെ ഇല്ലാതാക്കും എന്ന കാര്യത്തിൽ സംശയമില്ല

 

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.