മലപ്പുറം:പി.വി. അൻവർ ഒരുമാതിരി ബാറ്ററി ചാർജ് തീർന്ന അവസ്ഥയിലായിരുന്നു. എന്തിനും ഏതിനും അഭിപ്രായം പറഞ്ഞ് കേമനായിവന്നെങ്കിലും പിന്നീട് അത് അടഞ്ഞ അധ്യായമായിമാറി. അപ്പോഴാണ് ഫോറസ്റ്റ് ആക്രമം വരുന്നതും പ്രതിയാകുന്നതും.ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച് കേസില്‍ ജാമ്യം ലഭിച്ച പിവി അന്‍വര്‍ തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നു പുറത്തിറങ്ങി. കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം തള്ളിയാണ് നിലമ്പൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ആള്‍ജാമ്യത്തിലും പൊതുമുതല്‍ നശിപ്പിച്ച വകയില്‍ 35,000 രൂപ കെട്ടിവയ്ക്കണമെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നു.ജയില്‍ മോചിതനായതിന് പിന്നാലെ യുഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അന്‍വര്‍ പ്രഖ്യാപിച്ചു. പിണറായിയുടെ ഭരണകൂട ഭീകരതയ്ക്കും ദുര്‍ഭരണത്തിനും ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ഗൂഢാലോചനയ്ക്കും എതിരെ യുഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും എന്നാണ് അന്‍വറിന്റെ പ്രസ്താവന. ഇതുവരെ നടത്തിയത് ഒറ്റയാള്‍ പോരാട്ടമാണ്. ഇനി പിണറായിസത്തെ ഒറ്റക്കെട്ടായി എതിര്‍ക്കും. അതിനു വ്യക്തിപരമായി എന്തു വിട്ടുവീഴ്ചയ്ക്കും തയാറാണ്. പൊതുസമൂഹവും മാധ്യമങ്ങളും പാണക്കാട് തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും കോണ്‍ഗ്രസ് നേതാക്കളും ധാര്‍മിക പിന്തുണ നല്‍കിയെന്നതാണ് തനിക്ക് ആശ്വാസമായതെന്നും അന്‍വര്‍ പറഞ്ഞു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.