മധു മുല്ലശ്ശേരി ഏരിയ സെക്രട്ടറി ആക്കിയത് പാർട്ടിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമാണ് .

തിരുവനന്തപുരം:ഇവനൊക്കെ സെക്രട്ടറിയാക്കി നടത്തിക്കൊണ്ടു പോയതാണ് നമുക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധം ഈ പാർട്ടിക്ക് രാഷ്ട്രീയം  വേണം ഉള്ളടക്കം വേണം. സംഘടനാപരമായ ശേഷിയും കരുത്തും വേണം. അതിനുവേണ്ടി നല്ല രീതിയിൽ പാർട്ടി കരുത്ത് നേടുന്നതിനുള്ള ശ്രമങ്ങൾ സംഘടിപ്പിക്കേണ്ടതുണ്ട്. മധുവല്ല അതിനപ്പുറം ഒന്നിനെയും വച്ചേക്കില്ലതിരുവനന്തപുരം പാളയം ഏരിയ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഗോവിന്ദൻ . ഇത്തരം ആളുകൾ പുറത്തു പോയാൽ പാർട്ടി നന്നാവുo. തന്നെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയെന്നും ജില്ലാ സെക്രട്ടറി ജോയ് വിഭാഗീയത പ്രവർത്തനങ്ങൾ നടത്തുന്നതെന്നും മധു ആരോപിച്ചിരുന്നു.

ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി റോഡിന്റെ നടുവില്‍ സ്‌റ്റേജ് കെട്ടിയതിൽ വിശദീകരണവുമായി പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂര്‍ ബാബു. അനുമതി വാങ്ങിയാണ് വേദിയൊരുക്കിയത് എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ പൊലീസ് ഈ വാദം തള്ളി.

അനുമതി വാങ്ങാതെയാണ് വേദി ഒരുക്കിയത് എന്നത് തെറ്റായ വാർത്തയാണ്. വാഹനങ്ങള്‍ക്ക് പോകാന്‍ സ്ഥലമുണ്ടായിരുന്നു. സ്മാര്‍ട്ട് സിറ്റി റോഡ് നിര്‍മാണം നടക്കുന്നതിനാലാണ് ബ്ലോക്കുണ്ടായതെന്നും വഞ്ചിയൂര്‍ ബാബു പ്രതികരിച്ചു.

വഴി തടഞ്ഞ് വേദി കെട്ടിയതില്‍ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സമ്മേളന പരിപാടികള്‍ നടത്താന്‍ മാത്രമാണ് സിപിഎം അനുമതി വാങ്ങിയത്. നടുറോഡില്‍ സ്‌റ്റേജ് കെട്ടാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.ഏതായാലും പോലീസ് സ്വമേധയാ കേസ് എടുക്കുക പ്രയാസകരമാവും. ആരെങ്കിലും പൊതു തൽപ്പര്യ ഹർജിയുമായി പോയാൽ സംഗതി പ്രശ്നമായി മാറും. ഇതോടെ എല്ലാവരുടേയും റോഡിലെ സ്റ്റേജ്ഷോ അവസാനിക്കും.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.