ആരാണ്ആശമാരെ കബളിപ്പിക്കുന്നത് കേന്ദ്രമോ സംസ്ഥാനമോ?

ആരാണ്ആശമാരെ കബളിപ്പിക്കുന്നത് കേന്ദ്രമോ സംസ്ഥാനമോ?

 

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ ആശാവർക്കേഴ്സ് നടത്തുന്ന രാപ്പകൽ സമരം ഇരുപത്തിനാലാം ദിവസത്തിലേക്ക്. സമരം തുടരുന്നതിനിടെ പരസ്പരം ആക്ഷേപവുമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ നേർക്കുനേർ കൊമ്പു കോർക്കുവാണ്. സംസ്ഥാനത്തിന് നൽകേണ്ട മുഴുവൻ തുകയും നൽകി എന്നുള്ളതാണ് കേന്ദ്രത്തിന്റെ അവകാശവാദം. 938.80 കോടി രൂപ കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകിയിട്ടുണ്ടെന്നും, അനുവദിച്ച തുകയേക്കാൾ കൂടുതലാണ് നൽകിയത് എന്നുമാണ് കേന്ദ്രത്തിന്റെ അവകാശവാദം. എന്നാൽ പ്രചരണം തെറ്റാണെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ മറുപടി. 2023 – 24 സാമ്പത്തിക വർഷത്തിൽ ഒരു രൂപ പോലും നൽകിയിട്ടില്ല. 636.88 കോടി രൂപ കേന്ദ്രം നൽകാൻ ഉണ്ടെന്നും സംസ്ഥാനം ആരോപിക്കുന്നു. മുഴുവൻ ആവശ്യങ്ങളും പരിഗണിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ആശാവർക്കേഴ്സ്. ആരാണിതിൽ കളവ് പറയുന്നത്.. കേന്ദ്രമോ, സംസ്ഥാനമോ?


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.