മയക്കു മരുന്ന് വ്യാപനത്തിനെതിരെ. മന്ത്രി G R അനിലിന്റെ നേതൃത്വത്തിൽ കൂട്ടനടത്തം

 

തിരുവനന്തപുരം : മയക്കു മരുന്ന് വ്യാപനത്തിനെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി
മന്ത്രി G R അനിലിന്റെ നേതൃത്വത്തിൽ കരമന നദി തീരത്ത്
കൂട്ടനടത്തം

കരമന- ആഴങ്കൽ
നടപാത സംരക്ഷണ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആയിരുന്നു കൂട്ട നടത്തം സംഘടിപ്പിച്ചത്. കരമന റിവർ പ്രൊട്ടക്ഷൻ ഫോറം പ്രവർത്തകരും പങ്കാളികളായി

6/3/2025 ബുധനാഴ്ച്ച രാവിലെ 7 മണിക്ക് ആഴംകാലിലെ പുതിയ നടപ്പാതയിലൂടെ ആരംഭിച്ച കൂട്ട നടത്തം കരമനയിൽ സമാപിച്ചു. വർധിച്ചു വരുന്ന മയക്കു മരുന്ന് വ്യാപനത്തിനെതിരെ പ്രാദേശിക തലത്തിൽ ജനകീയ കൂട്ടായ്മകൾ മുന്നോട്ട് വരണമെന്ന് മന്ത്രി GR അനിൽ കൂട്ട നടത്തം ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് പറഞ്ഞു.

നിയമസഭയിൽ കഴിഞ്ഞ ദിവസം ഭരണ- പ്രതിപക്ഷ വിത്യാസം ഇല്ലാതെ മയക്കു മരുന്ന് വ്യാപനം തടയാനുള്ള തീരുമാനം എടുത്ത അടുത്ത ദിവസം തന്നെ ബോധവൽക്കരണ പ്രവർത്തനങ്ങളുമായി
മുന്നോട്ട് വന്ന കൂട്ടായ്മയെ അഭിനന്ദിക്കുന്നതായും ഇത്തരം കൂട്ടായ്മകളാണ് കേരളത്തിന്റെ ശക്തിയെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ കൂട്ടായ്മയുടെ ചെയർമാൻ തിരുവല്ലം ഭാസി അധ്യക്ഷത വഹിച്ചു. അഡ്വകേറ്റ് S ജയിൽ കുമാർ
Dr M നയിനാർ റിവർ ബണ്ട് പ്രൊട്ടക്ഷൻ ഫോറം സെക്രട്ടറി N ഹരിദാസൻ, നടപാത സംരക്ഷണ കൂട്ടായ്മ പ്രസിഡന്റ് വി സുകുമാരൻ നായർ, സെക്രട്ടറി ഗോപൻ നീറമൺക്കര
എന്നിവർ സംസാരിച്ചു. കൂട്ടയാത്രക്ക് അജയൻ പാപ്പനംകോട്, പി സ്വാമിനാഥൻ, സജാദ് കൈമനം, പി മുകേഷ്, ശങ്കർ ആഴങ്കൽ, ശരണ്യ, ഗുരുകുമാർ എന്നിവർ നേതൃത്വം നൽകി..


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.