ലളിതം സുന്ദരം മന്ത്രി വി ശിവൻകുട്ടിയുടെ മകൻ വിവാഹിതനായി.

തിരുവനന്തപുരം: വിവാഹങ്ങൾക്കായ് മാതാപിതാക്കൾ മുഴുവൻ സമ്പത്തും ചിലവഴിക്കുന്ന ഈ കാലത്ത് ലളിതമായ ഒരു വിവാഹം ഇന്ന് തിരുവനന്തപുരത്ത് നടന്നു. കേരള പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പുമന്ത്രിയുടേയും മുൻ പി.എസ് സി അംഗം ആർ പാർവതി ദേവിയുടെയും മകൻ പി.ഗോവിന്ദ് ശിവനും തിരുമാറാടി തേനാകരകളപുരയ്ക്കൽജോർജിൻ്റെയും റെജിയുടേയും മകൾ എലീനയും സ്പെഷൻമാരേജ് ആക്ട് പ്രകാരം റോസ് ഹൗസിൽ വച്ച് വിവാഹിതരായി. ഇത്തരം വിവാഹങ്ങളെ പ്രോൽസാഹിപ്പിച്ചാൽ വരും നാളുകളിൽ പുതുതലമുറയ്ക്ക് ഗുണകരമാകും.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.