മയ്യനാട് സർവീസ് സഹകരണ ബാങ്കിൽ 64 ലക്ഷം തട്ടിച്ചു 3 പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

കൊല്ലം : മയ്യനാട് സർവീസ് സഹകരണ ബാങ്കിൽ 64 ലക്ഷം രൂപയുടെ തട്ടിപ്പ് പിടികൂടി. സഹകരണ വകുപ്പു ജോയിൻ്റ് ഡയറക്ടറുടെ ആഡിറ്റ് റിപ്പോൾട്ട് ക്രൈംബ്രാഞ്ചിന് നൽകിയ സാഹചര്യത്തിലാണ് അറസ്റ്റ് നടന്നത്. കോൺഗ്രസുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഈ നടപടി ഉണ്ടായിരിക്കുന്നു. വർഷങ്ങൾക്കു മുൻപ് ഭരണ സമിതിയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായെങ്കിലും അതൊക്കെ പരിഹരിച്ച സാഹചര്യത്തിൽ വീണ്ടും തട്ടിപ്പ് നടന്നത് ബാങ്കിനെ സംബന്ധിച്ച് വലിയ പ്രശ്നം തന്നെയാണ്.ബന്ധുക്കളുടെ ഭൂമി ലോൺ വച്ച് ഭൂമിയുടെ വിലയേക്കാൾ അധികം ലോണെടുക്കുന്നതിന് ആവശ്യമായ സഹായം ചെയ്തതാണ് ആഡിറ്റ് വിഭാഗം കണ്ടെത്തിയത്. അനി, നൗഫൽ, നൗഷാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബാങ്ക് സെക്രട്ടറിയും സി.പി ഐ എം നേതാവുമായ ചന്ദ്രബോസ് എട്ടാം പ്രതിയാണ്. വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് വരും. എന്നാൽ എടുത്ത ലോൺ തിരിച്ചടച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല സാമ്പത്തിക ഭദ്രത ഉള്ള ബാങ്കിനെ രക്ഷിക്കുന്നതിന് ഭരണസമിതി അതീവ ജാഗ്രതയോടെ നാളെ മുതൽ പ്രവർത്തിച്ചേ മതിയാകു. അല്ലെങ്കിൽ ഇതിൻ്റെ പേരിൽ നിക്ഷേപങ്ങൾ ആളുകൾ പിൻവലിക്കും.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading