എടത്വ :പ്രകൃതിക്കുവേണ്ടി ജീവിതം സമർപ്പിച്ച ആന്റപ്പൻ അമ്പിയായം 51-ാം ജന്മദിനമായ ഇന്ന് ജലതരംഗം രണ്ടാം ഘട്ടം വൈകിട്ട് 5ന് മഴമിത്രത്തിൽ നിന്ന് തുടക്കമാകും. പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിലെ സംഘടനകളെയും വ്യക്തികളെയും ഒരു കുടകീഴിൽ അണിനിരത്താനുള്ള ശ്രമത്തിനിടയിൽ അകാലത്തിൽ പൊലിഞ്ഞ ആന്റപ്പൻ അമ്പിയായത്തിന്റെ (39) ഹരിത ചിന്തകൾക്ക് സ്മരണ പുതുക്കി സുഹൃത്തുക്കൾ മഴ മിത്രത്തിൽ ഒത്തുചേരും. ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെയും കുട്ടനാട് നേച്ചർ സൊസൈറ്റിയുടെയും ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ്റെയും നേതൃത്വത്തിലാണ് സംഗമം.കുട്ടനാട് നേച്ചർ സൊസൈറ്റി പ്രസിഡൻ്റ് ജയൻ ജോസഫ് പുന്നപ്ര അധ്യക്ഷത വഹിക്കും.ലയൺസ് ക്ളബ് റീജിയൺ ചെയർമാൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുമെന്ന് ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ, ആന്റപ്പൻ അമ്പിയായം സ്മാരക സമിതി ചെയർമാൻ ഡോ ജോൺസൺ വി ഇടിക്കുള എന്നിവർ അറിയിച്ചു.ലയൺസ് ക്ലബ് സോൺ ചെയർമാൻ ജൂണി കുതിരവട്ടം മഴമിത്രത്തിൽ വൃക്ഷതൈ നടും. അധ്യാപക ദിനത്തോടനുബന്ധിച്ച് മുതിർന്ന അധ്യാപികയായ വി.സി ത്രേസ്യാമ്മയെ തിരുപനയനൂർകാവ് ഭഗവതി ക്ഷേത്രം മുഖ്യ കാര്യദർശി ബ്രഹ്മമശ്രീ നീലകണ്‌ഠരെര് ആനന്ദ് പട്ടമന ആദരിക്കും.

മുൻ രാഷ്‌ട്രപതി എ പി ജെ അബ്ദുൽ കലാമിന്റെ 80 വയസു പ്രൂർത്തിയായ നാൾ എടത്വ പള്ളിയുടെ ചുറ്റും 80 വൃക്ഷത്തൈകൾ നട്ടുകൊണ്ടാണ് ആന്റപ്പൻ ഡോ.എ.പി.ജെ അബ്ദുൽ കലാമിനോടൊപ്പം ജന്മദിനം കൊണ്ടാടിയത്. നിരവധി വൃക്ഷങ്ങളാണ് എടത്വ ഗ്രാമത്തിൽ ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകനായ ആന്റപ്പൻ അമ്പിയായം നട്ടത്.

2010-ൽ തിരുവനന്തപുരത്ത് വെച്ച് പരിസ്ഥിതി ഉച്ചകോടി ആൻ്റപ്പൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടു. ശുദ്ധമായ വായു, ശുദ്ധമായ ജലം, ശുദ്ധമായ മണ്ണ് ഇവ വരും തലമുറയ്ക്ക് പരിശുദ്ധിയോട് നല്കണമെന്ന ലക്ഷ്യത്തിലൂന്നിയാണ് പ്രകൃതി സഹവാസ ക്യാമ്പുകൾ ആൻ്റപ്പൻ കേരളത്തിലുടനീളം സംഘടിപ്പിച്ചത്.ഇന്ന് രാജ്യമെമ്പാടും ഗ്രീൻ കമ്മ്യൂണിറ്റി പ്രവർത്തകർ ആ ദീർഘവീക്ഷണശാലിയുടെ സ്വപ്ന സാക്ഷാത്കാരത്തിനായി നിലകൊളളുന്നു .

പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് ഉള്ള യാത്രയിൽ 2013 ജൂൺ 3ന് എറണാകുളത്ത് വെച്ച് നടന്ന ബൈക്ക് അപകടത്തിലൂടെ ആണ് പച്ചപ്പിന്റെ പ്രചാരകനായ ആന്റപ്പൻ അമ്പിയായം ലോകത്തോട് വിട ചൊല്ലിയത്.


Discover more from News12 India

Subscribe to get the latest posts sent to your email.

You missed

Discover more from News12 India

Subscribe now to keep reading and get access to the full archive.

Continue reading