കൊച്ചി: കൊച്ചിയിലെ ഒരു നക്ഷത്ര ഹോട്ടലിൻ പെൺവാണിഭവ സംഘത്തെ പിടികൂടി പോലീസ്11 വനിതകളെ കസ്റ്റഡിയിൽ എടുത്തത്.ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫും മരട് പൊലീസും ഇന്നലെ വൈറ്റിലയിലെ ഫോർസ്റ്റാർ ഹോട്ടലിൽപരിശോധനയ്ക്കെത്തിയത്. എന്നാൽ ലഹരി കണ്ടെത്തിയില്ല, പക്ഷെ വൻ പെൺവാണിഭ സംഘമാണ് പൊലീസിന്റെ വലയിലായത്. മഞ്ചേരി സ്വദേശി നൗഷാദ് എന്നയാൾ നടത്തിയിരുന്ന സ്പായുടെ മറവിലായിരുന്നു അനാശാസ്യ പ്രവർത്തനങ്ങൾ നടന്നിരുന്നത്. ഹോട്ടലിന്റെ മൂന്നാം നിലയിലെ മൂന്ന് മുറികൾ വാടകയ്ക്കെടുത്തായിരുന്നു നൗഷാദ് സ്പാ നടത്തിയിരുന്നത്. ഇവിടെ യുവതികളെ എത്തിച്ച് ഇടപാടുകാർക്ക് നൽകുകയായിരുന്നു നൗഷാദിന്റെ രീതി. ഇയാളുടെ ഇടനിലക്കാരനായി പ്രവർത്തിച്ച കൊച്ചി സ്വദേശി ജോസ് പരിശോധന സമയത്ത് ഹോട്ടലിലുണ്ടായിരുന്നു.അനാശാസ്യത്തിലൂടെ ലഭിക്കുന്നവരുമാനത്തിനുപരി ശമ്പളവും നൽകുന്നതാണ് ഇവിടെ യുവതികളെ ആകർഷിച്ചത്.കൂടുതൽ പേരും കൊച്ചിയിലും പരിസര പ്രദേശങ്ങളിൽ ഉള്ളവരും. എല്ലാം മലയാളികളായ യുവതികൾ. ഇവർക്ക് നേതൃത്വം നൽകുന്ന മാനേജറും യുവതി തന്നെ. മാസം 30000 രൂപ ശമ്പളം.യുവതികളെ എത്തിക്കുന്ന ആൾക്ക് 25000 രൂപ ശമ്പളം.യുവതികൾക്ക് 20000 മുതൽ 15000 വരെ ശമ്പളവും നൽകും.എത്തുന്ന യുവതികൾ തന്നെ മറ്റുള്ളവരെ ഇതിലേക്ക് പ്രോൽസാഹിപ്പിച്ച് എത്തിക്കും. ഇത്തരത്തിൽ എത്തുന്നവരുടെ കണക്ക് പോലീസ് പരിശോധിച്ചു വരുകയാണ്.
Discover more from News12 INDIA Malayalam
Subscribe to get the latest posts sent to your email.