ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ വിശദമായ അന്വേഷണത്തിന് പൊലീസ്


തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പൊലീസ്.

സംഭവത്തില്‍ കുടുംബത്തിന്‍റെ ആരോപണങ്ങള്‍ കൂടി പരിശോധിച്ച്‌ പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്യും. അതേസമയം, കൊല്ലപ്പെട്ട യുവതിയുടെ സഹപ്രവർത്തകൻ സുകാന്തിനായുള്ള തിരച്ചില്‍ തുടരുകയാണ്

മരണത്തിന് തൊട്ടുമുമ്പ് കൊല്ലപ്പെട്ട ഐബി ഉദ്യോഗസ്ഥ സഹപ്രവർത്തകനും സുഹൃത്തുമായ സുകാന്തുമായി 8 മിനിറ്റോളം ഫോണില്‍ സംസാരിച്ചിട്ടുണ്ട്. . കഴിഞ്ഞ മാർച്ച്‌ 24ന് പുലർച്ചെ ജയന്തി ജനത എക്സ്പ്രസിന് കീഴിലേക്ക് 25 കാരി തന്‍റെ ജീവൻ എറിഞ്ഞിട്ടത്തിന് കാരണം എന്തെന്നാണ് പൊലീസ് തിരക്കുന്നത്. സംഭവത്തിനു പിന്നിലെ ദുരൂഹതകളിലേക്ക് വെളിച്ചം വീശുന്ന തെളിവുകള്‍ യുവതിയുടെ കുടുംബത്തിൻറെ പക്കലുണ്ട്.

സംഭവത്തില്‍ നിലവില്‍ അസഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. കൃത്യമായ തെളിവുകള്‍ ശേഖരിച്ച ശേഷമാകും കൂടുതല്‍ വകുപ്പുകള്‍ ചേർക്കുന്നതിലും സുകാന്തിനെ പ്രതി ചേർക്കുന്ന.തിലും തീരുമാനം ഉണ്ടാവുക. ഡിജിറ്റല്‍ തെളിവുകളാണ് കുടുംബം പൊലീസിന് സമർപ്പിച്ചിരിക്കുന്നതില്‍ ഭൂരിഭാഗവും. ഇവ വിശദമായി പരിശോധിക്കും

സാമ്പത്തിക തട്ടിപ്പ് നടന്നു എന്നുള്ളതിന് ബാങ്ക് രേഖകളും ലൈംഗിക അതിക്രമണത്തിനിരയായിട്ടുണ്ടെങ്കില്‍ യുവതിയുടെ ഫോണ്‍ വിവരങ്ങളും നിർണായകമാകും. ഇവ ശേഖരിക്കാൻ സൈബർ സെല്ലിന്റെ കൂടെ സഹായം തേടും. സംഭവശേഷം ഒളിവില്‍ പോയ സുകാന്തിനെ ഇതുവരെ കണ്ടെത്താനായില്ല. ഇയാളെ കണ്ടെത്തി ചോദ്യം ചെയ്യുന്നതും കേസില്‍ നിർണായകമാണ്. ഇതിനുള്ള ശ്രമവും പൊലീസ് സജീവമാക്കി കഴിഞ്ഞു.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading