പതിനാറാം കല്ല് ഐ.എസ്.ആർ.ഒ ജംഗ്ഷൻ ഗ്രാമസേവ സമിതി ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച ദേശീയ ശാസ്ത്ര ദിനാചരണം ഐ.എസ്.ആർ.ഒ എൽ.പി.എസ്. സി. ഡയറക്ടർ എം മോഹൻ ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശാല പ്രസിഡന്റ് ആർ. ദിലീപ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പി.ഹരികേശൻ നായർ (ചെയർമാൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി,നെടുമങ്ങാട് നഗരസഭ) ഇന്ത്യൻ ശാസ്ത്രലോകത്തിന് നൽകിവരുന്ന സേവനങ്ങൾ മുൻ നിർത്തി എം. മോഹനെ ആദരിച്ചു.
ഐഎസ്ആർഒ യിലെ സയന്റിസ്റ്റ് എൻജിനീയർമാർ സമാഹരിച്ച് നൽകിയ ശാസ്ത്ര പുസ്തകങ്ങൾ ഡയറക്ടറിൽ നിന്നും ഗ്രന്ഥശാല ഭാരവാഹികൾ ഏറ്റുവാങ്ങി.
വിദ്യാവിജയൻ (കൗൺസിലർ പതിനാറാം കല്ല് ) എസ്. രാജേന്ദ്രൻ (കൗൺസിലർ മന്നൂർക്കോണം ) എൻ.ശ്രീകല ( കൗൺസിലർ വലിയമല), രാജശേഖരൻ നായർ (താലൂക്ക് ലൈബ്രറി കൗൺസിൽഅംഗം ) ശ്രീജിത്ത് (ഐ.എസ്.ആർ.ഒ. സയൻന്റിസ്റ്റ്) എസ്.സതീശൻ (ഗ്രന്ഥശാല സെക്രട്ടറി)എന്നിവർ ആശംസകൾ രേഖപ്പെടുത്തി.
ജി.സഹദേവൻ ആശാരി സ്വാഗതവും വലിയമലസുരേഷ് നന്ദിയും രേഖപ്പെടുത്തി
പുഷ്കരൻ , ഭൂവനചന്ദ്രൻ നായർ, മോഹനകുമാർ, ഷീജ, ബിനു,
അരുൺകൃഷ്ണൻ,ഉഗാസ് മുഹമ്മദ്, അഭിജിത്ത് എന്നിവർ നേതൃത്വം നൽകി.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.