കെ.എസ് യു.വി ൻ്റെ അക്രമ രാഷ്ട്രീയം ഇന്നത്തെ കലാലയ അന്തരീഷം തകരാൻ കാരണം പിണറായി വിജയൻ.

തളിപ്പറമ്പ:കെ എസ് യു വിൻ്റെ അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നത് തുടരുന്നതിൻ്റെ ഉദാഹരണമാണ് കലാലയങ്ങളിൽ അടുത്ത കാലത്ത് നടന്ന അക്രമങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തളിപ്പറമ്പ് തൃച്ചംബരത്ത് എസ് എഫ് ഐ മുൻകാല പ്രവർത്തകരുടെ നേതൃത്വത്തിൽ സ്ഥാപിച്ച ധീരജ് രാജേന്ദ്രൻ സ്മാരക ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധീരജ് രാജേന്ദ്രൻ്റെ കൊലപാതകത്തിന് ശേഷം അരുംകൊല ന്യായീകരിക്കാനും കൊലയാളികളെ പിന്തുണക്കാനും തയ്യാറായതിലൂടെ അത്രമാത്രം ക്രിമിനൽ വൽക്കരിക്കപ്പെട്ടതാണ് കോൺഗ്രസ് നേതൃത്വം എന്ന് തെളിഞ്ഞു.

ധീരജിനെ പോലെ നിരവധി പേർ കെ എസ് യു വിൻ്റെ കൊലക്കത്തിക്കിരയായി.ഓരോ മരണത്തിലും നാടാകെ വേദനിച്ചു.എന്നാൽ ഒരു ഘട്ടത്തിൽ പോലും അരുത് എന്നുപറയാൻ കോൺഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല.ഈ മനോഭാവം മാറുന്നില്ല എന്നതിന് തെളിവാണ് കലാലയങ്ങളിൽ അക്രമങ്ങൾ തുടരുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു.സി പി എം സംസ്ഥാന സെക്രട്ടരിഎം വി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു .സി പി എം ജില്ലാ സെക്രട്ടരിഎം വി ജയരാജൻ,
കെ കെ ശൈലജ,ടി വി രാജേഷ്, കെ സന്തോഷ്, ജെയിംസ് മാത്യു, പി എം
ആർഷോ,കെ അനുശ്രീ,പി എസ് സജീവ്, ധീരജിൻ്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.ധീരജിന്റെ തൃച്ചംബരത്തെ വീടിനുസമീപത്ത് വാങ്ങിയ സ്ഥലത്ത്‌ രക്തസാക്ഷി
കുടീരത്തിനോട്‌ ചേർന്നാണ് പഠനഗവേഷണകേന്ദ്രം നിർമിച്ചത്‌.2024 ജനുവരി 10ന്‌ ധീരജിന്റെ രണ്ടാം രക്തസാക്ഷിത്വ വാർഷിക ദിനത്തിലാണ്‌ സ്‌മാരകമന്ദിരത്തിന്‌സി പി എം സംസ്ഥാന സെക്രട്ടറിഎം വി ഗോവിന്ദൻ തറക്കല്ലിട്ടത്‌.മുൻ
എസ്‌ എഫ്‌ ഐ പ്രവർത്തകരുടെ കൂട്ടായ്മയായ ഗ്രാൻമയുടെ നേതൃതത്തിൽ 1500 ചതുരശ്രീമീറ്ററിൽ ഒറ്റ നിലയിൽ പ്രീ ഫാബ്രിക്കേറ്റ്‌ മാതൃകയിലാണ്‌ സ്‌മാരക മന്ദിര നിർമ്മിച്ചത്.ആധുനിക സൗകര്യങ്ങളോടുകൂടിയ ലൈബ്രറി, പഠനമുറി എന്നിവയുൾപ്പെടെയുള്ളതാണ്‌ സ്‌മാരകമന്ദിരം.കേരളത്തിലെ കലാലയ മാഗസിനുകൾ, എസ്‌ എഫ്‌ ഐ യുടെ മാസിക സ്‌റ്റുഡന്റിന്റെ പതിപ്പുകൾ, ചരിത്ര ഗവേഷണ വിദ്യാർഥികൾക്കുള്ള റഫറൻസ്‌ ലൈബ്രറി സൗകര്യം എന്നിവയും ഇവിടെ ഒരുക്കുന്നുണ്ട്‌.അതോടാപ്പം വലിയ
എൽ ഇ ഡി വാളിൽ
എസ്‌ എഫ്‌ ഐ യുടെ ചരിത്രം, ഇന്ത്യയിലെ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ചരിത്രം, രക്തസാക്ഷി ധീരജിന്റെ ഹ്രസ്വ വീഡിയോ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.