മാന്നാറിൽ വൃദ്ധ ദമ്പതികൾ മരിച്ചത് സ്വത്ത് തർക്കം.മകൻ പെട്രോൾ ഒഴിച്ച് വീട് കത്തിച്ചതിനാൽ,

ആലപ്പുഴ : മാന്നാറിൽ വൃദ്ധ ദമ്പതികൾ മരിച്ചത് മകൻ പെട്രോൾ ഒഴിച്ച് വീട് കത്തിച്ചതിനാൽ. എന്നാൽ സംഭവം ആദ്യം വിചാരിച്ചത് വീട് കത്തി ഇവർ മരിച്ചതാകാം. എന്നാൽ ഇപ്പോൾ അറിയുന്നത് സ്വത്ത് തർക്കത്തെ തുടർന്ന് മകൻ വീട് തീവെയ്ക്കുകയായിരുന്നു. അവർ അതിൽ കിടന്ന് പിടഞ്ഞു മരിച്ചു.ദമ്പതിമാരുടെമൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞനിലയിൽ ആയിരുന്നു കണ്ടത്.പോലീസിൻ്റെ വിശദമായ ചോദ്യം ചെയ്യലിൽ കാര്യങ്ങൾ പുറത്തേക്ക് ‘വീട് പെട്രോൾ ഒഴിച്ച് കത്തിച്ചതാണെന്ന് കസ്റ്റഡിയിലുള്ള മകൻ വിജയൻ പോലീസിനോട് പറഞ്ഞു. സ്വത്ത് തർക്കമാണ് കൊലയ്ക്ക് കാരണമെന്നും വിവരമുണ്ട്.
ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92)ഭാര്യ ഭാരതി(90) എന്നിവരാണ് മരിച്ചത് .
ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
കഴിഞ്ഞമാസം പിതാവ് രാഘവന്റെ കൈ മകൻ വിജയൻ തല്ലിയൊടിച്ചിരുന്നു.
കഴിഞ്ഞദിവസവും മകൻ ഉപദ്രവിച്ചതായി രാഘവൻ പോലീസിൽ പരാതി നൽകി.ഇന്ന് മകൻ വിജയനോട് പോലീസ് സ്റ്റേഷനിൽ എത്തണമെന്ന് അറിയിച്ചിരുന്നു.ഇത് മനസ്സിലാക്കി കരുതിക്കൂട്ടി നടത്തിയ കൊലപാതകമെന്നാണ് വിവരം.
ഇന്നലെ രാത്രിയിൽ മകൻ വിജയൻ വീട്ടിലുണ്ടായിരുന്നു. ഇടയ്ക്കിടെ വിജയൻ വീട്ടിലെത്തി മാതാപിതാക്കളോട് വഴക്ക് ഉണ്ടാക്കാറുണ്ടായിരുന്നതായും അയൽവാസികളും ബന്ധുക്കളും പറയുന്നു.
സംഭവത്തിൽ മാന്നാർ പോലീസ് അന്വേഷണം തുടരുകയാണ്.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.