സംസ്ഥാനത്തെ സർവീസ് പെൻഷൻകാരുടെ ഒപ്പുശേഖരണം ഏറ്റുവാങ്ങൽ സംസ്ഥാനത്ത് മുഴുവൻ ജില്ലകളിലും ജനുവരി 3 രാവിലെ 11 ന് നടക്കും.
സംസ്ഥാനത്തിന്റെ
വികസന- ക്ഷേമ-സേവന രംഗങ്ങൾക്ക് കരുത്ത് പകർന്ന
മുതിർന്നവരായ പൗരസമൂഹത്തിന്
അർഹതപ്പെട്ട
ആനുകൂല്യങ്ങൾ
കഴിഞ്ഞ 5 വർഷമായി യഥാസമയം അനുവദിയ്ക്കാതെ ലഭിയ്ക്കേണ്ട ആനുകൂല്യങ്ങൾ കുടിശ്ശികയാക്കി നിർത്തുന്ന സർക്കാർ നിലപാട് നിരവധി പ്രക്ഷോഭങ്ങൾക്ക് ശേഷവും തുടരുകയാണ്.
പെൻഷൻ എന്ന മാറ്റിവെക്കപ്പെട്ട വേതനവും അതോടൊപ്പം ചേർത്ത് അതാത് കാലങ്ങളിൽ അനുവദിയ്ക്കേണ്ടതായ ക്ഷാമാശ്വാസ ഗഡുക്കളും ജീവിതകാലത്ത് തന്നെ അനുവദിച്ചു കിട്ടേണ്ടത് ഓരോ പെൻഷൻകാരുടെയും അവകാശമാണ്. എന്നാൽ 2021 ജനുവരി മുതൽ നാളിതുവരെയുള്ള ക്ഷാമാശ്വാസവും ,
2019ലെ ശമ്പള പരിഷ്ക്കരണ-പെൻഷൻ പരിഷ്കരണ കുടിശ്ശികകളുടെ ഓരോ ഗഡുക്കളുടെ സാമ്പത്തിക ആനുകൂല്യങ്ങളും ,
ലഭ്യമാകാതെയും
അനുഭവിക്കാതെയും
സാമ്പത്തിക ദുരിതങ്ങളിൽപ്പെട്ട് ഒരു ലക്ഷത്തോളം പെൻഷൻകാർ
കുടുംബത്തെയും, നമ്മെയും, ഈ ലോകത്തെത്തന്നെയും വിട്ടുപിരിഞ്ഞു പോയി. അതു കൊണ്ട് തന്നെ ഇതൊരു മനുഷ്യാവകാശ നിഷേധപ്രശ്നമായി സർക്കാരിന് മുന്നിലും പൊതുസമൂഹത്തിന് മുന്നിലും സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് കൗൺസിൽ ഉന്നയിക്കുകയാണ്.
പെൻഷൻകാരുടെ ആനുകൂല്യങ്ങൾ കുടിശ്ശികയില്ലാതെ യഥാസമയം അനുവദിച്ചു കിട്ടണമെന്നയാവശ്യം നിരവധി തവണ പ്രക്ഷോഭങ്ങളിലൂടെയും നിവേദനങ്ങളിലൂടെയും
സർക്കാരിന് മുന്നിൽ അവതരിപ്പിച്ചിട്ടും അർഹമായ പരിഗണന സർക്കാരിൽ നിന്നും ഉണ്ടായിട്ടില്ല.
ഈ സാഹചര്യത്തിൽ പെൻഷൻകാരുടെ സാമ്പത്തിക അവകാശങ്ങൾ എത്രയും വേഗം പരിഹരിച്ചു കിട്ടണമെന്ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയോട് അഭ്യർഥിക്കുന്ന, സംസ്ഥാനത്തെ പെൻഷൻകാരുടെ എല്ലാവിഭാഗത്തെയും പ്രതിനിധീകരിക്കുന്നവർ ഒപ്പിട്ട ഭീമഹർജി സ്റ്റേറ്റ് പെൻഷനേഴ്സ് കൗൺസിൽ തയ്യാറാക്കി സമർപ്പിക്കുകയാണ്.
2021ജനുവരി ഒന്ന് പ്രാബല്യത്തിൽ ലഭിയ്ക്കേണ്ട
2% ക്ഷാമാശ്വാസം
2021 ജൂലൈ ഒന്ന് പ്രാബല്യത്തിൽ ലഭിക്കേണ്ട 3%
ക്ഷാമാശ്വാസം എന്നിവ അനുവദിച്ചത് കുടിശ്ശികയെ സംബന്ധിച്ച്
യാതൊരു പരാമർശവുമില്ലാതെ ഉത്തരവ് തീയതി മുതൽ മാത്രം പ്രാബല്യമെന്നത് പ്രതിഷേധാർഹമാണ്.
ഓരോ പെൻഷൻകാരനും 2022 ജനുവരി ഒന്ന് മുതൽ വിവിധ കാലയളവിലായി അനുവദിയ്ക്കേണ്ട ക്ഷാമാശ്വാസം യഥാസമയം അനുവദിയ്ക്കാതെ കുടിശ്ശികയാക്കി
ഇപ്പോൾ 19% ക്ഷാമാശ്വാസം അടിസ്ഥാന പെൻഷന്റെ ഏകദേശം അഞ്ചിൽ ഒരു ഭാഗം സർക്കാർ കൈവശം വച്ചിരിക്കുകയാണ്.
ശരാശരി ഒരു പെൻഷനറുടെ അടിസ്ഥാന പെൻഷൻ 15000 രൂപ എന്ന് പരിഗണിച്ചാൽ
(15000 X 19/100 = 2850 രൂപ) ഏറ്റവും കുറഞ്ഞത് രണ്ടായിരത്തി
എണ്ണൂറ്റി അൻപത് രൂപ ഓരോ മാസത്തിലും ക്ഷാമാശ്വാസ
ഇനത്തിൽ മാത്രം അർഹത പ്രകാരമുള്ളത് ലഭിക്കാതിരിക്കുകയാണ്.
2019 ജൂലൈ 1 പ്രാബല്യത്തിൽ ലഭിക്കേണ്ട ശമ്പള പരിഷ്ക്കരണ-പെൻഷൻ പരിഷ്കരണ ആനുകൂല്യത്തിന്റെ കുടിശ്ശികയുള്ള നാലാംഗഡുവും
ലഭിച്ചിട്ടില്ല.
യു.ഡി.എഫ്. സർക്കാർ നടപ്പിലാക്കിയ പങ്കാളിത്ത പെൻഷൻ പുന:പരിശോധിക്കുമെന്ന് പ്രകടനപത്രികയിലെ വാഗ്ദാനം പാലിച്ച്, സ്റ്റാറ്റ്യൂട്ടറി പെൻഷൻ സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും LDF
സർക്കാർ നടപ്പിലാക്കാൻ ഇനിയും അമാന്തിക്കരുത് .
കേന്ദ്ര സർക്കാരിന്റെ
സാമ്പത്തിക നയസമീപനങ്ങൾ മൂലം നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെയുള്ളവയുടെ വില ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുന്നത്
പെൻഷൻകാർ ഉൾപ്പെടുന്ന പൊതു സാമൂഹിക വിഭാഗങ്ങളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു.
ഈ സ്ഥിതിയിലും അഞ്ചുവർഷത്തിലൊരിക്കൽ നടപ്പാക്കേണ്ടതായ പെൻഷൻ പരിഷ്കരണത്തിന്റെ കാലാവധി 01-07 2024 ന് പൂർത്തിയായി 6 മാസം പിന്നിട്ടിട്ടും ഇടതുപക്ഷ നയങ്ങൾ മുറുകെപ്പിടിക്കുന്ന സംസ്ഥാന സർക്കാറിന്റെ ഭാഗത്ത് നിന്നും പെൻഷൻ പരിഷ്ക്കരണത്തിനായി ഒരു നടപടിയും
സ്വീകരിക്കാത്തതും ഒട്ടും ഉചിതമല്ല.
വിവിധ ഘട്ടങ്ങളിൽ നിവേദനങ്ങളിലൂടെ മെഡിസെപ്പ് പദ്ധതിയുടെ നിലവിലുള്ള അപാകതകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടു ള്ളതാണ്. പെൻഷനോടൊപ്പം ലഭിച്ചു കൊണ്ടിരുന്ന മെഡിക്കൽ അലവൻസ് തുക പെൻഷൻകാരുടെ മെഡിസെപ്പ് വിഹിതമായി ഇൻഷുറൻസിൽ സർക്കാർ നേരിട്ട് നിക്ഷേപിക്കുന്നതിന് പകരം മെഡിക്കൽ അലവൻസ് നിർത്തലാക്കുകയും ദമ്പതികളായവരുൾപ്പെടെയുള്ള എല്ലാ പെൻഷൻകാരിൽ നിന്നും മെഡിസെപ്പ് പ്രീമിയം തുക ഈടാക്കി അടയ്ക്കുന്ന രീതിയാണ് സർക്കാർ സ്വീകരിച്ചത്.
ഈ നടപടി പുനഃപരിശോധിക്കുകയും പെൻഷൻകാരിൽ നിന്ന് മെഡിസെപ്പ് വിഹിതം ഈടാക്കുന്നത് ഒഴിവാക്കുന്നതുപ്പെടെ യുള്ള കാര്യങ്ങൾ പരിശോധിച്ച്
അപാകതകൾ പരിഹരിച്ച് കാര്യക്ഷമവും ഫലപ്രദവുമായി മെഡിസെപ്പ് പദ്ധതി നടപ്പിലാക്കുന്നതിന് സ്റ്റേറ്റ് ഇൻഷുറൻസ് വകുപ്പിനെ ആവശ്യമായ വകുപ്പ്തല ക്രമീകരങ്ങൾ ഏർപ്പെടുത്തി ചുമതലപ്പെടുത്തണം,
മഴയും വെയിലുമേൽക്കാതുള്ള ഇരിപ്പിടങ്ങൾ കുടിവെള്ളം ഉൾപ്പെടെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി ട്രഷറികൾ കൂടുതൽ പെൻഷണർ സൗഹൃദപരമാക്കണം
എന്നീ നിർദ്ദേശങ്ങളും
പെൻഷൻ കൗൺസിൽ മുന്നോട്ടു വെച്ചിട്ടുണ്ട്.
കേന്ദ്രസർക്കാർ കേരളത്തിലെ സർക്കാരിനോട് വൈരനിര്യാതന ബുദ്ധിയോടെ
അർഹതപ്പെട്ട തുക അനുവദിക്കാതെ
സാമ്പത്തിക ഫെഡറലിസത്തെ
ക്രൂരമാം വിധം മുറിവേൽപ്പിക്കുന്നുണ്ട്
എന്ന വസ്തുത നിലവിലുണ്ട്.
കൂടാതെ സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളിൽ ഇതര സംസ്ഥാന സർക്കാരുകളോട് കാണിക്കുന്ന പരിഗണന കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്നില്ലയെന്ന യാഥാർഥ്യവും നിലനിൽക്കുന്നു.
വയനാട് ദുരന്ത പശ്ചാത്തലത്തിലും അത് അനുവർത്തിക്കപ്പെടുന്നുവെന്നത് ക്രൂരമായ അവഗണനയുടെ ഭീതിദമായ മുഖമാണ്.
കേരള സർക്കാർ
വയോജനസംരക്ഷണം ഉൾപ്പെടെ പൊതുവായി പൗരസമൂഹത്തിനായി സ്വീകരിക്കുന്ന പുരോഗമന നടപടികൾ സാമൂഹ്യ പുരോഗതിയും ,
നീതിയും ലക്ഷ്യംവച്ചുകൊണ്ടുള്ള താകുന്നുവെന്നത് ശുഭോദർക്കമാണ്.
ഇവ്വിധം പൊതുവീക്ഷണമുള്ള
സംസ്ഥാന സർക്കാർ , ഇത്തരുണത്തിൽ ഇടതുപക്ഷ സ്വഭാവത്തിലും , വർഗപരമായ സമീപനത്തിലും ഊന്നി , സാമ്പത്തിക വിതരണത്തിന് മുൻഗണനാക്രമം നിശ്ചയിക്കേണ്ടതുണ്ട്. വയോധികരായ സംസ്ഥാന സർവീസ് പെൻഷൻകാർക്ക് കുടിശ്ശികയായ ആനുകൂല്യങ്ങൾ ജീവിതകാലത്തുതന്നെ ലഭ്യമാക്കാനും,അവർ നേരിടുന്ന പ്രശ്നങ്ങൾക്ക്
സത്വര നടപടികൾ സ്വീകരിക്കാനും പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കുന്നതിനും
ബാദ്ധ്യസ്ഥമാണ് .
ഈ ആവശ്യങ്ങൾ നേടിയെടുക്കാൻ
സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് നടത്തുന്ന പ്രചരണ -പ്രക്ഷോഭ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും ,
അതിന്റെ ഭാഗമായുള്ള സർവീസ് പെൻഷൻകാരുടെ സെക്രട്ടറിയറ്റ് മാർച്ചിനോടും മുഖ്യമന്ത്രിക്ക് ഭീമഹർജി സമർപ്പണത്തോടും സഹകരണം
ഉണ്ടാകണമെന്ന് സ്റ്റേറ്റ്
സർവീസ് പെൻഷനേഴ്സ് കൗൺസിൽ
സംസ്ഥാന കമ്മിറ്റിക്കുവേണ്ടിപ്രസിഡന്റ്സുകേശൻ ചൂലിക്കാട്
ജനറൽ സെക്രട്ടറി
എൻ.ശ്രീകുമാർ എന്നിവർ അഭ്യർത്ഥിച്ചു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.