പാലക്കാട്ടെ ബിജെപിയിൽ പൊട്ടിത്തെറി
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട്ടെ ബിജെപിയിൽ പൊട്ടിത്തെറി.യുവമോർച്ച ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവനെ ബിജെപി ജില്ലാ പ്രസിഡന്റാക്കാനുള്ള നീക്കത്തിലാണ് ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തി. ബിജെപി ദേശീയ കൗൺസിൽ അംഗം ഉൾപ്പെടെ പാലക്കാട് മുനിസിപ്പാലിറ്റിയിലെ ആറോളം പേർ രാജി സന്നദ്ധത അറിയിച്ചു.വിമത നേതാക്കൾ യാക്കരയിൽ യോഗം ചേർന്നു. പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് നേടിയവരെ മാറ്റിനിർത്തി ഏകപക്ഷീയമായി അധ്യക്ഷനെ തെരഞ്ഞെടുത്തു എന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആക്ഷേപം. ബിജെപി ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറിന്റെ നോമിനിയായ പ്രശാന്ത് ശിവനെ തെരഞ്ഞെടു ത്തതിൽ അട്ടിമറിയുണ്ടെന്നും നേതൃത്വം തിരുത്തണമെന്നുമാണ് എതിർവിഭാഗത്തിൻ്റെ ആവശ്യം. തിരുത്തിയില്ലെങ്കിൽ ദേശീയ കൗൺസിൽ അംഗം ഉൾപ്പെടെ ആറോളം കൗൺസിലർമാർ രാജി വെക്കും,സമ്മർദ്ദതന്ത്രം ഫലിച്ചില്ലെങ്കിൽ രാജിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് വിമതരുടെ തീരുമാനം. നഗരസഭ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ, വൈസ് ചെയർമാൻ ഇ കൃഷ്‌ണദാസ്, ആരോഗ്യ സ്‌റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ സ്മിതേഷ്, വിദ്യാഭ്യാസ സ്‌റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ സാബു, മുതിർന്ന അംഗം എൻ ശിവരാജൻ, കെ ലക്ഷ്‌മണൻ എന്നിവരാണ് രാജിസന്നദ്ധത അറിയിച്ചത്. പ്രശാന്ത് ശിവനെ പ്രസിഡൻ്റാക്കിയ നിലപാടിൽ പ്രതിഷേധമുള്ള നേതാക്കളുടെ നേതൃത്വത്തിൽ യോഗവും ചേർന്നു. പ്രതിഷേധത്തിനിടയിലും പ്രശാന്ത് ശിവൻ നോമിനേഷൻ സമർപ്പിച്ചു.6 പേർ രാജി വെച്ചാൽ ബിജെപിയുടെ നഗരസഭ ഭരണം അടക്കം പ്രതിസന്ധിയിലായെക്കും,പ്രശ്നപരിഹാരത്തിനുള്ള നീക്കങ്ങൾ ഒരു ഭാഗത്ത് ബിജെപി നടത്തുന്നുണ്ട്.Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.