രാജ്യം അഴിമതി വിരുദ്ധ ക്യാപയിനിൽ ആഗോളശ്രദ്ധയാകർഷിച്ചിരുന്നു.ഇത് ഷീയുടെ അധികാരത്തിൽ തൻ്റെ പിടി ഉറപ്പിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയെന്നാണ് അദ്ദേഹത്തിൻ്റെ വിമർശകർ അഭിപ്രായപ്പെടുന്നത്.അതേസമയം നിരന്തരമായ പ്രചാരണങ്ങൾക്കിടയിലും ചൈനയിൽ അഴിമതിയുടെ പേരിൽ ശിക്ഷ അനുഭവിക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. ഇതാ ഇപ്പോൾ ചൈന ഒരു ഉദ്യോഗസ്ഥനെ തൂക്കിലേറ്റി കഴിഞ്ഞു.അനധികൃതമായി മൂന്ന് ബില്യൺ യുവാൻ (ഏകദേശം 3,500 കോടി ഇന്ത്യൻ രൂപയോളം) സമ്പാദിച്ചു എന്നാണ് 64 കാരനായ ലി ജിൻപിംഗിനെതിരെയുള്ള കേസ്. കേസിൽ ലീ കുറ്റക്കാരനാണെന്ന് ഇന്റർമീഡിയറ്റ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ചൈനയുടെ ചരിത്രത്തിലെ ഒരു അഴിമതി കേസിൽ ഉൾപ്പെട്ട ഏറ്റവും വലിയ തുക എന്നാണ് രാജ്യത്തെ ഔദ്യോഗിക മാധ്യമങ്ങൾറിപ്പോർട്ട് ചെയ്തത്.2022 സെപ്റ്റംബറിലാണ് കോടതി ലീ ക്ക് വധശിക്ഷ വിധിച്ചത്. ഇത് 2024 ഓഗസ്റ്റിൽ അപ്പീലിൽ സ്ഥിരീകരിക്കുകയും ചെയ്തു. സുപ്രീം പീപ്പിൾസ് കോടതിയുടെ അംഗീകാരത്തെ തുടർന്നാണ് ചൊവ്വാഴ്ച ലീയുടെ വധശിക്ഷ നടപ്പാക്കിയത്. ഇന്നർ മംഗോളിയയിലെ ഒരു കോടതിയാണ് വിധി നടപ്പാക്കിയതെന്ന് സർക്കാർ വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു. കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രതിരോധ മന്ത്രിമാരും ഡസൻ കണക്കിന് സൈനിക ഉദ്യോഗസ്ഥരും ഉൾപ്പെടെ പത്തുലക്ഷത്തിലേറെ പാർട്ടി ഭാരവാഹികളുമാണ് ശിക്ഷിക്കപ്പെടുകയും വിചാരണനേരിടുകയും ചെയ്തതെന്നാണ് ഔദ്യോഗിക മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്.ഈ വർഷം ജനുവരിയിൽ സെൻട്രൽ കമ്മിഷൻ ഫോർ ഡിസിപ്‌ലൈൻ ഇൻസ്പെക്ഷൻ്റെ (സിസിഡിഐ) പ്ലീനറി സെഷനിൽ നടത്തിയ പ്രസംഗത്തിൽ, ഷി അഴിമതിയെ നേർക്കുനേർ നേരിടാൻ കേഡറുകളോട് ആഹ്വാനം ചെയ്തിരുന്നു. ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുടെ രാജ്യമാണ് ചൈന. കാലത്തിനനുസരിച്ച് മുതലാളിത്ത പാത സ്വപ്നം കാണുന്ന ജനത മൗനം പൂണ്ടിരിപ്പാണെന്നു മാത്രം. ചൈന ഇപ്പോൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഏറ്റവും വലിയ പ്രത്യേകത കൂടിയുണ്ട്. എന്നാൽ ഒന്നും പുറംലോകമറിയില്ല. അതിന് ആരെങ്കിലും തുനിഞ്ഞാൽ ഔട്ട്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.