ഇന്ന് മനുഷ്യാവകാശ ദിനം . “മനുഷ്യാവകാശം” അഡ്വ.പി.റഹിം

” ന്യായവും മനുഷ്യോ ചിതവുമായ അദ്ധ്വാന സാഹചര്യങ്ങൾ മനുഷ്യർക്ക് നൽകുകയും അത് നിലനിർത്തുകയും ചെയ്യാൻ ശ്രമിക്കാം.” – ലീഗ് ഓഫ് നേഷ്യൻസിൻ്റെ മനുഷ്യാവകാശം സംബന്ധിച്ച ഉടമ്പടികളിലൊന്നിൻ്റെ 23-ാം വകുപ്പിൽ ലീഗിൻ്റെ അംഗങ്ങൾ എടുത്തിട്ടുള്ള പ്രതിജ്ഞ.
മനുഷ്യാവകാശ സംരക്ഷണദിനമായ ഇന്ന് ഈ പ്രതിജ്ഞയുടെ പ്രാധാന്യം ഏറെയാണ്.
കേരള ഹൈക്കോടതിയിലെയും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലേയും ഗവ. പ്ളീഡറായിരുന്ന മുതിർന്ന അഭിഭാഷകൻ പി. റഹിം 1992 മാർച്ചിൽ പ്രസിദ്ധീകരിച്ച “മനുഷ്യാവകാശം” എന്ന പുസ്തകത്തിലാണ് ഈ പ്രതിജ്ഞ ഉൾപ്പെടുത്തിയിട്ടുള്ളത്.
മനുഷ്യാവകാശ സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെപ്പറ്റി ആധികാരികമായി വിലയിരുത്തപ്പെടുന്ന ഈ പുസ്തകം മനുഷ്യാവകാശത്തിൻ്റെയും ലംഘനത്തിൻ്റെയും വിവിധ ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഒന്നാം ലോക മഹായുദ്ധത്തെ തുടർന്നുണ്ടായ മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനം മുതൽ വരച്ചുകാട്ടുകയും അതിൻ്റെ സംരക്ഷണത്തിനായുള്ള പോരാട്ടം അടിവരയിടുന്ന പുസ്തകം 18 അദ്ധ്യായങ്ങളിലൂടെയാണ് വായനക്കാരന് ദിശാബോധം നൽകുന്നത്. ഓസ്ക്കാർ അവാർഡ് ജേതാവ് സാജൻ സ്കറിയ യാണ് കവർ ഡിസൈൻ ചെയ്തത്.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.