ബെയ്ജിംഗ്: കൊറോണയ്ക്കു ശേഷം ഇതാ വീണ്ടും പുതിയ വൈറസുമായി ചൈന, ലക്ഷക്കണക്കിന് ജനങ്ങൾ വിവിധ ആശുപത്രികളിൽ ചികിൽസ തേടി എത്തി എന്നതാണ് സോഷ്യൽ മീഡിയാ വഴി ലോകം അറിയുന്നത്ഹ്യൂമന്‍ മെറ്റന്യൂമോ വൈറസ് (എച്ച്‌എംപിവി) വ്യാപകമായി രോഗബാധ ഉണ്ടാക്കുന്നുവെന്നാണ് വിവരം. കുട്ടികളെയും പ്രായമുള്ളവരെയുമാണ് ഈ വൈറസ് കാര്യമായി ബാധിക്കുന്നതെന്നാണ് വിവരം. ഫ്‌ളു ആയോ ചുമ, ജലദോഷം, പനി, തുമ്മല്‍ എന്നിങ്ങനെയോ ആദ്യം ശരീരത്തില്‍ കയറുന്ന വൈറസ് രോഗപ്രതിരോധശേഷി കുറവുള്ളവരില്‍ പിന്നീട് ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവയിലേക്കു കടക്കും.
ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ അല്‍പം ആശങ്ക പടര്‍ത്തുന്നുണ്ട്. ചൈനയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. നിലവില്‍ എച്ച്‌എംപിവിക്ക് പ്രത്യേക ആന്റിവൈറല്‍ തെറപ്പിയോ മുന്‍കരുതല്‍ വാക്‌സീനോ ഇല്ല. അതേസമയം, എച്ച്‌എംപിവി മാത്രമല്ല, ഇന്‍ഫ്‌ളുവന്‍സ എ, മൈകോപ്ലാസ്മ ന്യുമോണിയ, കോവിഡ് തുടങ്ങിയവയും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ന്യൂമോണിയ അടക്കമുള്ള പല രോഗങ്ങളും കുട്ടികള്‍ക്കിടയില്‍ വ്യാപകമാകുന്നുണ്ട്. എന്നാല്‍ ചൈനയോ ലോകാരോഗ്യ സംഘടനയോ ഇക്കാര്യത്തില്‍ ഔദ്യോഗികമായി യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല.എന്തുകൊണ്ടാണ് ഇത്തരം വിവരങ്ങൾ പുറത്തുവിടാതിരിക്കുന്നത് എന്ന് ലോകം ഉറ്റുനോക്കുകയാണ്. ചൈനയിൽ നിന്നും ഇൻഫക്ഷൻ കിട്ടിയവർ മറ്റു രാജ്യങ്ങളിൽ കാര്യങ്ങൾ അറിയാതെ വിവിധ ആവശ്യങ്ങൾക്ക് എത്തിയിട്ടുണ്ടാകും. ചൈനയിൽ ഇതു സംബന്ധിച്ച് വ്യക്തത നൽകാൻ ഉടൻ തയ്യാറാകും എന്നാണ് അറിയുന്നത്. വിദഗ്ദ പഠന ശേഷമെ പുറത്തുവിടു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.