
ആശമാരും സമരവും പബ്ലിക്ക് ഹെൽത്തും,
ആശമാർ നടത്തുന്നത് ജീവിത സമരമാണ്. അവർക്ക് അർഹിക്കുന്നത് കിട്ടാനുള്ള അവരുടെ അവകാശം. സർക്കാർ എന്തിന് വേണ്ടി അവരെ നിയമിച്ചുവോ ആ ജോലി ചെയ്യുന്നതിന് അവർക്ക് കൃത്യമായ വേതനം വേണം.
എന്നാൽ കേരളത്തിൽ ആശമാരുടെ ആവശ്യമുണ്ടോ?കേരളം ആരോഗ്യരംഗത്ത് വളരെ പുരോഗതിയിലാണ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം കൈവരിച്ച നേട്ടങ്ങൾ ആരോഗ്യ രംഗത്ത് വളരെ വലുതാണ്. ആശമാർ എന്നാണ് കേരളത്തിൽ എത്തിയത്. അതിന് മുന്നേ കേരളത്തിൽ ആരോഗ്യ മേഖല ഉണ്ടായിരുന്നില്ലേ?ഇവിടെ ഫീൽഡ് വിഭാഗം എന്നൊരു സംവിധാനമുണ്ട്. ആ സംവിധാനം നന്നായി പ്രവർത്തിച്ചതുകൊണ്ടാണ് കേരളത്തിൽ മാറ്റങ്ങൾ ഉണ്ടായത്. അത് ആർക്കാണ് തള്ളി കളയാൻ ആവുക. ആശമാരെ ആവശ്യമായി വന്നത് മറ്റ് സംസ്ഥാനങ്ങളിലെ ആരോഗ്യ രംഗത്ത് ഇവരുടെ സേവനം ആവശ്യമാണ് എന്നതുകൊണ്ട് മാത്രമാണ്.ആരോഗ്യ പ്രവർത്തകർക്ക് ചെന്ന് എത്താൻ കഴിയാത്ത ഗ്രാമങ്ങളിൽ അവിടെ പ്രാഥമിക വിദ്യാഭ്യാസം ചെയ്തവരെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവിദഗ്ദർ ആവശ്യമായ പരിശീലനം നൽകി നിയമിക്കുകയാണ് ചെയ്തത്. ഇന്ത്യയുടെ സംസ്ഥാനമെന്ന നിലയിൽ കേരളത്തിലും ആശമാരെ നിയമിക്കുന്നതിന് അനുമതി നൽകി. എന്നാൽ നിയമിക്കപ്പെട്ടവർ പലരും ജനപ്രതിനിധികളായിമാറി. പലരും ഈ തൊഴിലിനോട് വ്യക്തമായ കുറുപുലർത്തുന്നവരുമല്ല. കണക്കും പേപ്പറും പേനയുമുണ്ടെങ്കിൽ എല്ലാം ശുഭം.കേരളത്തിൽ ഇപ്പോൾ ഇങ്ങനെ ഒരു സമരം വന്നതിനെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ശരിയായി നോക്കി കാണാൻ ശ്രമിച്ചില്ല. നേതാക്കൾ നെഗറ്റീവ് രാഷ്ട്രീയം കളിച്ചു. അത് പലർക്കും സമര പ്രചോദമേകി എന്നു മാത്രം. ആരോഗ്യ രംഗത്ത് പ്രത്യേകിച്ചും പ്രതിരോധ രംഗത്ത് വലിയ മാറ്റമാണ് കേരളം വരുത്തിയത്.ജെ.പി എച്ച് ന്മാരുടേയും ജെഎച്ച്ഐമാരുടേയും പങ്ക് ചെറുതല്ല. വർഷങ്ങളായി പല രൂപത്തിൽ എത്തിയ ഫീൽഡ് വിഭാഗം ജീവനക്കാർ നടത്തിയ ആത്മാർത്ഥമായ ശ്രമത്തിൻ്റെ ഫലം തന്നെയാണ് കേരളത്തിലെ പ്രതിരോധ രംഗത്തെ നേട്ടം.
ഇവിടെ ആരോഗ്യ മന്ത്രി കുറച്ചുകൂടി കാര്യങ്ങൾ പഠിക്കാൻ തയ്യാറാകണം.
കേരളത്തിൻ കിടത്തി ചികിൽസ സംവിധാനം കൂടുതൽ വർദ്ധിപ്പിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ താളം തെറ്റി.
എന്തിനും ഏതിനും ആശുപത്രിയെ സമീപിക്കാവുന്ന അവസ്ഥ.
സ്പെഷ്യലിറ്റിയും സൂപ്പർ സ്പെഷ്യാലിറ്റിയും പിന്നെ അതുക്കും മേലെ, ഇത് ഏറ്റവും കൂടുതൽ ചൂഷണം ചെയ്യുന്നത് സ്വകാര്യ ആശുപത്രികളും ഇത് ഗൗരവമായി പഠിക്കാൻ ഒരു സമിതിയെ നിയോഗിക്കണം.
കേരളത്തിലെ ഭക്ഷണക്രമം മാറ്റങ്ങളുടേതാകണം.കേരളത്തിൽ ഇന്ന് ഹോട്ടലുകൾ വഴി നൽകുന്ന ഭക്ഷണം സ്ഥിരമായി ഒരു മാസം കഴിക്കുന്ന ആൾ കിടത്തി ചികിൽസ ആശുപത്രി തേടേണ്ട അവസ്ഥയിൽ ഇന്ന് കേരളം എത്തി നിൽക്കുന്നത്.
ഭക്ഷണസാധനങ്ങൾ രുചികരമാക്കാൻ അവർ ഉപയോഗിക്കുന്ന വസ്തുക്കൾ എന്തൊക്കെയെന്ന് നോക്കാൻ ഒരു ഭക്ഷ്യ സുരക്ഷാ വകുപ്പ് കേരളത്തിലുണ്ട്. എന്താണ് അവയുടെ അവസ്ഥ.കണ്ടുപിടിക്കപ്പെടുന്ന വയെല്ലാം പരിശോധിക്കാൻ സംവിധാനങ്ങളുണ്ടോ?കേരളത്തിലെ ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ പ്രവർത്തനങ്ങൾക്ക് കാലോചിതമായ മാറ്റം വരുത്തണം.
കേരളത്തിലെ സാധാരണ ക്ലിനിക്കുകൾ ഒഴിച്ച് സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനങ്ങളുടെ പോക്കിനെ സർക്കാർ തടയിടാൻ തയ്യാറാകണം.
ആരോഗ്യ രംഗത്ത് പ്രാദേശിക പ്രവർത്തനങ്ങൾ (രോഗ പ്രതിരോധം) കൃത്യമാക്കുന്നതിന് നിലവിലെ സംവിധാനങ്ങൾ പരിഷ്ക്കരിക്കണം.
ഈ കാര്യത്തിൽ മന്ത്രിയും വകുപ്പും കുറെക്കൂടി ശ്രദ്ധിക്കണം.കേരളത്തിലെ സ്വകാര്യ ആശുപത്രികൾ നടത്തുന്ന ചൂഷണത്തെ സർക്കാർ ഗൗരതരമായി കാണണം അതിൽ രാഷ്ട്രീയവും മതവും മാറ്റി നിർത്തണം എങ്കിലെ കേരളം രക്ഷപ്പെടു.
പത്രാധിപർ.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.