“പൊങ്കാല അടുപ്പുകളിൽ നിന്നും ഉയർന്ന ധൂമ പടലങ്ങളാൽ മേഘാവൃതമായ അന്തരീക്ഷം ശിവാജി എൻക്ലേവിലെ നാദബ്രഹ്മം ഭജനാമൃതം അവതരിപ്പിച്ച ഭജന ഗാനാമൃതത്താൽ ഭക്തി സാന്ദ്രമായി”

പൊങ്കാലയ്ക്ക് ആരംഭമായി. പൊങ്കാല അടുപ്പുകളിൽ നിന്നും ഉയർന്ന ധൂമ പടലങ്ങളാൽ മേഘാവൃതമായ അന്തരീക്ഷം ശിവാജി എൻക്ലേവിലെ നാദബ്രഹ്മം ഭജനാമൃതം അവതരിപ്പിച്ച ഭജന ഗാനാമൃതത്താൽ ഭക്തി സാന്ദ്രമായി.

തിളച്ചു തൂവി പകമാക്കിയ പൊങ്കാലക്കലങ്ങളിൽ തിരുമേനിമാർ തീർത്ഥം തളിച്ചത്തോടെ പായസം നിവേദ്യമായി. ഉദിച്ചുയർന്ന സൂര്യഭഗവാനെ സാക്ഷിയാക്കി ഭക്തജനങ്ങൾ ദേവീമന്ത്രജപങ്ങളോടെ നിവേദ്യം ചോറ്റാനിക്കയിയമ്മക്കു മനസാ സമർപ്പിച്ച ശേഷം തിരുനടയിലെത്തി ദർശനവും വഴിപാടുകളും കാണിക്യയുമർപ്പിച്ചു മിഴികളടച്ചു തൊഴുതു. തുടർന്ന് അന്നദാനത്തിലും പങ്കെടുത്ത് ഒരു വർഷം നീണ്ടു നിന്ന വ്രത ശുദ്ധിയുടെ പുണ്യവുമായി മടക്കയാത്ര.

പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചു സംഘാടകരായ ശ്രീഭഗവതി ക്ഷേത്രം & ചാരിറ്റബിൾ ട്രസ്റ്റ് വൈസ് പ്രസിഡന്റ് കെ ജി സുനിലിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സി കൃഷ്ണ കുമാർ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് വികെഎസ് നായർ, നജഫ്ഗഡ് എംഎൽഎ നീലം കൃഷ്ണാ പഹൽവാൻ, കൗൺസിലർ അമിത് ഖഡ്കരി, ഡൽഹി മലയാളി അസോസിയേഷൻ അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, പി കെ സുരേഷ് ബാലഗോകുലം, ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ലേഖാ സോമൻ തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

ജോയിന്റ് സെക്രെട്ടറിയായ അനിൽ കുമാർ, ആക്ടിങ് ട്രെഷറർ മധുസൂദനൻ, ജോയിന്റ് ട്രെഷറർ സാബു മുതുകുളം, നിർവാഹക സമിതി അംഗങ്ങളായ അശോകൻ, എസ് ഗണേശൻ, വിജയ പ്രകാശ്, കെ എസ് പ്രദീപ്, യശോധരൻ നായർ, ജോഷി, വാസുദേവൻ, തുളസി, സുരേഷ്, വനിതാ വിഭാഗം പ്രവർത്തകരായ ശ്യാമളാ കൃഷ്ണ കുമാർ, ശോഭ പ്രകാശ്, ലതാ നായർ, തിലക മണി, ലീല രാഘവൻ, വിവിധ ഏരിയകളിൽ നിന്നുള്ള സംഘാടകർ തുടങ്ങിയവർ പൊങ്കാല മഹോത്സവത്തിന് നേതൃത്വം നൽകി.

പൊങ്കാല സമര്‍പ്പണത്തിനുള്ള എല്ലാ സാധന സാമഗ്രികളും ക്ഷേത്രാങ്കണത്തിൽ ലഭ്യമായിരുന്നു. പൊങ്കാല കൂപ്പണുകളും വഴിപാടുകളും തത്സമയം ബുക്കു ചെയ്യുവാൻ പ്രത്യേക കൗണ്ടറുകളും ഒരുക്കിയിരുന്നു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response