ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ മനസ്സ് കുലുക്കുന്ന പീഡനപരമ്പര. കടം വാങ്ങിയ 25,000 രൂപയ്ക്ക് പകരം വിധവയുടെ മകനെ ‘ജാമ്യമായി’ തൊഴിൽ ചെയ്യാൻ നിര്‍ബന്ധിച്ച തൊഴിലുടമ, പിന്നീട് കുട്ടി മരിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്.
തുടർന്നുണ്ടായ അന്വേഷണത്തിൽ, തൊഴിലുടമയും ഭാര്യയും മകനും പോലീസ് പിടിയിലായി. കുട്ടിയുടെ മൃതദേഹം തമിഴ്നാട്ടിലെ കാഞ്ചിപുരത്തുനിന്ന് പുറത്തെടുത്തു, പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്.
സംഭവത്തിന്റെ പശ്ചാത്തലം
ആദിവാസി സമുദായത്തിൽപ്പെട്ട അനകമ്മയും ഭർത്താവ് ചെഞ്ചയയ്യും മൂന്നു മക്കളുമാണ് ഒരു താറാവ് കർഷന്റെ ഉടമസ്ഥതയിലുള്ള ഫാമിൽ തൊഴിൽ ചെയ്തിരുന്നത്. ഭർത്താവിന്റെ മരണത്തിന് ശേഷം, അനകമ്മ കുടുംബവുമായി ഫാമിൽ നിന്നു പോകാൻ തീരുമാനിച്ചു. എന്നാൽ, തൊഴിലുടമ ഭർത്താവ് 25,000 രൂപ കടം വാങ്ങിയിരുന്നുവെന്ന പേരിൽ ഇവരെ പോകുന്നതിൽ നിന്ന് തടഞ്ഞു. കൂടാതെ, കടത്തിന്റേ പലിശയെന്ന പേരിൽ 20,000 രൂപ കൂടി ചേർത്ത് 45,000 രൂപയായി കൊടുക്കണം എന്ന് പറഞ്ഞു. ആ പണം നൽകാതെ പോകാനാവില്ലെന്നും ആവശ്യപ്പെട്ടു.
അനകമ്മ പത്ത് ദിവസത്തിനകം പണം ഒരുക്കുമെന്ന് പറഞ്ഞതോടെ, ഒരു മകനെ ‘ജാമ്യമായി’ ഫാമിൽ ജോലി ചെയ്യാൻ നിർത്താൻ തൊഴിലുടമ വ്യവസ്ഥവെച്ചു. ഇത് അനകമ്മ ഇത് അംഗീകരിച്ചു. തുടർന്ന് മകനെ അവിടേക്ക് വിടുകയായിരുന്നു.
അനുഭവപ്പെട്ട ദുരൂഹതയിൽ നിന്ന് പരാതി
ആദ്യദിവസങ്ങളിൽ അനകമ്മ മകനുമായി ഫോണിൽ ബന്ധപ്പെടാനായി. മകൻ അതികഠിനമായി ജോലി ചെയ്യേണ്ടിവരുന്നതായി പറഞ്ഞു. പിന്നീട് കുട്ടിയുമായി ബന്ധം നിലച്ചതോടെ അനകമ്മക്ക് ആശങ്ക ഉയർന്നു. പിന്നീട് പണം ഒരുക്കി അവരെ ബന്ധപ്പെടുമ്പോൾ, കൃത്യതയില്ലാത്ത മറുപടികളാണ് തൊഴിലുടമ നൽകിയതോട് കൂടി – “മകൻ ഇല്ല”, “വെറേ സ്ഥലത്തേക്ക് പോയി”, “അസുഖമായി ആശുപത്രിയിൽ എത്തിച്ചു”, എന്നിങ്ങനെ പറയുകയായിരുന്നു.
പോലീസ് അന്വേഷണം
അനകമ്മ ഗ്രാമവാസികളുടെ സഹായത്തോടെ പോലീസിൽ പരാതി നൽകി. അന്വേഷണം നടത്തിയ പൊലീസ് കുട്ടി മരിച്ചതായും കാഞ്ചിപുരത്ത് ബന്ധുവീട്ടിന് സമീപം സംസ്കരിച്ചതായും കണ്ടെത്തി. തുടർന്ന് തൊഴിലുടമയും ഭാര്യയും മകനും അറസ്റ്റിലായി. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും ലഭിച്ചിട്ടുണ്ട്.തൊഴിലുടമക്കെതിരെ പട്ടികജാതിക്കാർക്കെതിരായ അതിക്രമം, കുട്ടികൾക്കെതിരെയുള്ള ചൂഷണം,അസ്വാഭാവിക മരണത്തിലുള്ള അന്വേഷണം തുടങ്ങിയ വകുപ്പുകളിൽ അന്വേഷണം തുടങ്ങി. കുട്ടിയുടെ മരണത്തിൽ മഞ്ഞപ്പിത്തമാണ് കാരണമെന്ന് തൊഴിലുടമകൾ പറയുമ്പോഴും, പൊലീസ് കൂടുതൽ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്.സംഭവം അതീവ ഗൗരവത്തോടെയാണു കാണുന്നതെന്ന് അധികൃതർ അറിയിച്ചു. കുട്ടിയെ ജാമ്യമായി പിടിച്ചുവെച്ച് പീഡിപ്പിച്ചു മരണത്തിന് കാരണമായ സംഭവത്തിൽ കുറ്റവാളികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Discover more from News12 INDIA Malayalam
Subscribe to get the latest posts sent to your email.