കോട്ടയം: കളക്ട്രേറ്റില്‍ വനിതാ ജീവനക്കാരെ ഉള്‍പ്പെടെ ബന്ദിയാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് ജോയിന്റ് കൗണ്‍സില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. വില്ലേജ് ഓഫീസറുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് എന്‍ജിഒ യൂണിയന്‍ കാര്‍ വനിതാ എഡിമ്മിനെ അടക്കം തടഞ്ഞ് വച്ചത്. പ്രാഥമിക കൃത്യനിര്‍വ്വഹണം പോലും തടസ്സപെടുത്തിയ നടപടിയില്‍ പ്രതിഷേധിച്ച് ജോയിന്റ് കൗണ്‍സില്‍ നേതൃത്വത്തില്‍ ഇന്നലെ കളക്ട്രേറ്റ് പരിസരത്ത് പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് ചേര്‍ന്ന യോഗം ജോയിൻ്റ് കൗൺസിൽ സംസ്ഥാന ട്രഷറര്‍ പി എസ് സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
ജീവനക്കാരോട് മാത്രമാണ് ജോയിന്റ് കൗണ്‍സിലിന് പ്രതിബദ്ധതയുള്ളതെന്നും മറ്റൊന്നിനെയും ഭയക്കുന്നില്ലെന്നും അദ്ദേബം ചൂണ്ടിക്കാട്ടി. ആശയങ്ങള്‍കൊണ്ടുള്ള പോരാട്ടമാണ് ജോയിന്റ് കൗണ്‍സില്‍ എല്ലാക്കാലതതും നടത്തുന്നത്. ഇതിനെ ഭയക്കുന്നവര്‍ വിറളിപൂണ്ട് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന്. വിദ്യാഭ്യാസമുള്ളവരുടെ , വിവേകമുള്ളവരുടെ പ്രവര്‍ത്തനമേഖലയാണ് സിവില്‍ സര്‍വ്വീസ്. നിലപാടുകള്‍ ഉറക്കെ പറയാനും ചര്‍ച്ചചെയ്യാനും ജോയിന്റ് കൗണ്‍സില്‍ തയ്യാറാണ്. സംഘബലംകൊണ്ട് പോക്കൂത്ത് കാട്ടുന്നവര്‍ അതിന്റെ കാലം കഴിഞ്ഞു എന്നുള്ളത് മറന്നുപോകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ആരാണ് ഒറ്റുകാര്‍ എന്ന് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. സമരകാലത്തെ ഐതിഹാസിക ചരിത്രം പറയുന്നവര്‍ നിരുപാധികം സമരം പിന്‍വലിച്ച ചരിത്രം തങ്ങളെക്കൊണ്ട് പറയിപ്പിക്കരുത്. മുന്നണിബന്ധത്തിന്റെ പേരില്‍ മിണ്ടാതെനില്‍ക്കുന്നത് വിധേയത്വമാണെന്ന് കരുതേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവനക്കാരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനാണ് സമരരംഗത്തേക്ക് ജോയിന്റ് കൗണ്‍സില്‍ ഇറങ്ങിയത്. ഭരണകൂടത്തിന് വാഴ്ത്ത്പാട്ടെഴുതാന്‍ ജോയിന്റ് കൗണ്‍സിലിനെ കിട്ടില്ല. ജീവനക്കാര്‍ക്ക് വേണ്ടി ഒരു വാക്ക് മിണ്ടാത്തവര്‍ സമരം ചെയ്യുന്നവരെ നോക്കി കൊഞ്ഞനം കുത്തുന്ന കാഴ്ചയാണ് കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമരംവിജയിച്ചത് കണ്ട് സമനില തെറ്റിയവരാണ് ആഴ്ചകള്‍ പിന്നിട്ട സ്ഥലംമാറ്റ ഉത്തരവിന്റെ പേരില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. മാനദണ്ഡങ്ങള്‍ പാലിച്ച് നടപ്പിലാക്കിയസ്ഥലം മാറ്റ ഉത്തരവ് കൈപ്പറ്റിയ ജീവനക്കാരി ഒരു പരാതിയുമില്ലാതെ പുതിയ സ്ഥലത്ത് ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. എന്നിട്ടും ആ കാരണം പറഞ്ഞ് വനിതാ ജീവനക്കാരെയടക്കം പൂട്ടിയിട്ട് മുദ്രാവാക്യം വിളിക്കുന്നതല്ല സംഘശക്തിയെന്ന് ഇനിയെങ്കിലും ഇക്കൂട്ടര്‍ മനസിലാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എ ഡി അജീഷ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി പി എന്‍ ജയപ്രകാശ് സ്വാഗതം ആശംസിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ഡി ബിനില്‍, എസ് പി സുമോദ്, എം ജെ ബെന്നിമോന്‍, എന്‍ അനില്‍, എസ് കൃഷ്ണകുമാരി, വി എസ് ജോഷി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ട്രഷരര്‍ പി ഡി മനോജ് കൃതജ്ഞത രേഖപ്പെടുത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എൻ.കെ രതീഷ് കുമാർ , എ.സി രാജേഷ് , ബിജു മുളകുപാടം , ഇ.എ നീ യാസ് , വി.സി ജയന്തി മോൾ , പ്രദീപ് കുമാർ ആർ , ജില്ലാ കമ്മറ്റി അംഗങ്ങളായ ഏലിയാമ്മ ജോസഫ് , ദേവസൃ കെ.പി , ജെനി മോൻ എൻ.പി , എസ്. പ്രസന്നൻ , സന്തോഷ് കെ വിജയൻ , കെ.വിനു ,സുനീഷ് എം വി , ഷെജിൻ എം. ഷാജി , സുരേഷ് ബാബു , മേഖല ഭാരവാഹികളായ അനിത എൻ.കെ , ദീപ ജോർജജ് , പ്രജിത്ത് കെ ബാബു , ശ്യാം രാജ് പി.ആർ , മായാ ജോസഫ്, അനൂപ് എ.സി , അനൂപ് പുരുഷോത്തമൻ , ശ്രീലേഖ കെ.വി , അലക്സാണ്ടർ പി.വൈ എന്നിവർ നേതൃത്ത്വം നൽകി
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.